HomeKerala'ബജറ്റിൽ സർക്കാർ ജീവനക്കാർക്കായി വിസ്മയങ്ങൾ ഉണ്ടാകും, മുഖ്യമന്ത്രിയുടെ ഓഫീസിൽ മാറ്റത്തിനു തുടക്കമിടും,...

‘ബജറ്റിൽ സർക്കാർ ജീവനക്കാർക്കായി വിസ്മയങ്ങൾ ഉണ്ടാകും, മുഖ്യമന്ത്രിയുടെ ഓഫീസിൽ മാറ്റത്തിനു തുടക്കമിടും, പറ്റുന്ന മുഴുവൻ ഫയലുകളും തീർക്കും’: മുഖ്യമന്ത്രി VD സതീശൻ | UDF Government

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാർക്കായി വിസ്മയങ്ങൾ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. യു.ഡി.എഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഗവർണർ രാജേന്ദ്ര ആർലേക്കർ നിയമസഭയിൽ അവതരിപ്പിച്ചു. സംസ്ഥാനത്തിന്റെ വികസനത്തിന് ഊന്നൽ നൽകുന്ന ഒട്ടേറെ ജനക്ഷേമ പദ്ധതികളാണ് നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത ‘ഇന്ദിരാ ഗ്യാരന്റികൾ’ നടപ്പിലാക്കുമെന്നതിൽ സർക്കാർ ഉറച്ചുനിൽക്കുന്നു.(UDF Government Presents First Policy Statement With Focus On Welfare And Development)

25 ലക്ഷം രൂപയുടെ പരിരക്ഷ നൽകുന്ന ‘ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്’ പദ്ധതി നടപ്പിലാക്കും. ക്ഷേമ പെൻഷൻ 3000 രൂപയായി ഉയർത്തും. കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കും. സെക്രട്ടറിയേറ്റ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കും. ഫയൽ തീർപ്പാക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. ഐ.ടി വകുപ്പിനെ ‘ഐ.ടി ഫ്യൂച്ചർ ടെക്നോളജി ആന്റ് സ്റ്റാർട്ടപ്പ്’ എന്ന പേരിൽ പരിഷ്കരിക്കും. ലഹരി മാഫിയകളെ അമർച്ച ചെയ്യാൻ ‘ഓപ്പറേഷൻ തൂഫാൻ’ എന്ന പേരിൽ കർശന നടപടികൾ സ്വീകരിക്കും. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കൃത്യമായ നടപടികൾ സ്വീകരിക്കുമെന്നും, നിലവിലെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കിക്കൊണ്ട് ഉടൻ ധവളപത്രം പുറപ്പെടുവിക്കുമെന്നും ഗവർണർ അറിയിച്ചു.

പുതിയ കേരളം കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി ഭരണതലത്തിൽ അടിമുടി മാറ്റങ്ങൾ വരുത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാർക്കായി വലിയ വിസ്മയങ്ങൾ ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും കാര്യക്ഷമമായ സെക്രട്ടറിയേറ്റ് എന്ന ലക്ഷ്യത്തിലേക്ക് കേരളത്തെ മാറ്റുകയാണ് സർക്കാരിന്റെ പ്രധാന അജൻഡ. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുതന്നെ മാറ്റങ്ങൾക്ക് തുടക്കം കുറിക്കും. എത്ര രാത്രി വൈകിയാലും അന്നു തീർക്കാൻ കഴിയുന്ന ഫയലുകൾ പൂർണ്ണമായും തീർപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കും.

ഭരണപരമായ സംവിധാനങ്ങൾ കൂടുതൽ സിസ്റ്റമാറ്റിക്ആക്കുന്നതിലൂടെ ജീവനക്കാരുടെ അനാവശ്യമായ ജോലിഭാരം കുറയ്ക്കാൻ സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാര്യക്ഷമമായ പ്രവർത്തനരീതി നടപ്പിലാക്കിയാൽ ജീവനക്കാർക്ക് വലിയ ആശ്വാസം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മികച്ച ഭരണനിർവ്വഹണത്തിലൂടെ സംസ്ഥാനത്തിന്റെ വികസനഗതിയിൽ കുതിച്ചുചാട്ടം ഉണ്ടാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഭരണതലത്തിലെ അനാവശ്യ കാലതാമസം ഒഴിവാക്കി ജനങ്ങൾക്ക് വേഗത്തിൽ സേവനം ലഭ്യമാക്കാനാണ് സർക്കാർ മുൻഗണന നൽകുന്നത്.

Story Summary

The new UDF government in Kerala, led by Chief Minister V.D. Satheesan, has presented its first policy statement through Governor Rajendra Arlekar. The agenda prioritizes major election promises including the Oommen Chandy Health Insurance scheme, a hike in welfare pensions to ₹3,000, and initiatives like ‘Operation Toofan’ to curb the drug mafia.

WhatsApp Channel Banner

Latest updates

‘ബിജെപി IT സെല്ലിനെതിരെ എപ്പോൾ കേസെടുക്കും?’: ചോദ്യങ്ങളുമായി അഭിജിത്...

ന്യൂഡൽഹി: ജന്തർ മന്തറിലെ സമരത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ മോശം പരാമർശം നടത്തിയെന്ന് ആരോപിച്ച് പ്രതിഷേധക്കാർക്കെതിരെ കേസെടുത്ത നടപടിയിൽ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി കോക്രച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത്...

ഇന്ന് ലോക ശ്വാസകോശ അർബുദ ദിനം: അവബോധവും നേരത്തേയുള്ള...

ഇന്ന് ഓഗസ്റ്റ് ഒന്ന്, ലോക ശ്വാസകോശ അർബുദ ദിനം (World Lung Cancer Day). ലോകത്ത് അർബുദവുമായി ബന്ധപ്പെട്ട മരണങ്ങൾക്ക് പ്രധാന കാരണമായി തുടരുന്ന ശ്വാസകോശ അർബുദത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുക, രോഗം...

ഓസ്‌ട്രേലിയയിലാണെന്ന് കള്ളം പറഞ്ഞു, ഭർത്താവിനെ കൊന്ന് വ്യവസായ ശാലയ്ക്ക്...

ജാംനഗർ: രണ്ടു വർഷത്തോളമായി ദുരൂഹ സാഹചര്യത്തിൽ കാണാതായ യുവാവ് അതിക്രൂരമായി കൊല്ലപ്പെട്ടതായി പോലീസ് വെളിപ്പെടുത്തൽ. ഗുജറാത്തിലെ ജാംനഗറിലാണ് സംഭവം. ജിഗ്നേഷ് മവാദിയ എന്ന യുവാവിനെ സയനൈഡ് നൽകി കൊലപ്പെടുത്തി വ്യാവസായിക മേഖലയിലെ ഫാക്ടറിക്ക്...

കുടുംബവഴക്ക്: ബല്ലാരിയിൽ ഭാര്യയെയും 7 മാസം പ്രായമുള്ള മകളെയും...

ബല്ലാരി: കർണാടകയിലെ ബല്ലാരിയിൽ കുടുംബവഴക്കിനെത്തുടർന്ന് യുവാവ് ഭാര്യയെയും ഏഴുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെയും ചുറ്റികകൊണ്ട് അടിച്ചുകൊന്നു. രാജേശ്വരി, മകൾ അഷ്ബിനി എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം ഒളിവിൽപോയ ഭർത്താവ് ഹൊന്നൂരു സ്വാമിക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.(Ballari...

കനത്ത മഴയും ഉരുൾപൊട്ടലും: 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

കൊച്ചി: സംസ്ഥാനത്ത് മഴക്കെടുതി അതിരൂക്ഷമായതിനെത്തുടർന്ന് വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർമാർ. കോട്ടയം, ഇടുക്കി, പത്തനംതിട്ട, വയനാട്, മലപ്പുറം, ആലപ്പുഴ, പാലക്കാട്, കോഴിക്കോട് തുടങ്ങിയ ജില്ലകളിലാണ് ശനിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി...

DON'T MISS

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

PREMIUM

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...