HomeKerala"ആ വ്യാജന്മാരെ വിശ്വസിക്കരുത്, ബോധപൂർവ്വം വിവാദമുണ്ടാക്കാൻ ശ്രമം"; സോഷ്യൽ മീഡിയ പേജിനെതിരെ...

“ആ വ്യാജന്മാരെ വിശ്വസിക്കരുത്, ബോധപൂർവ്വം വിവാദമുണ്ടാക്കാൻ ശ്രമം”; സോഷ്യൽ മീഡിയ പേജിനെതിരെ നടൻ ആന്റണി വർഗീസ് | Antony Varghese

തന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം നടത്തുന്ന പേജുകൾക്കെതിരെ ശക്തമായ പ്രതികരണവുമായി നടൻ ആന്റണി വർഗീസ് (പെപ്പെ) രംഗത്ത് ((Antony Varghese). താരത്തിന്റെ പുതിയ ചിത്രമായ ‘കാട്ടാളൻ’ സിനിമയെക്കുറിച്ച്, ആന്റണിയുടെ ആരാധകരുടേതെന്ന വ്യാജേന ഇല്ലാക്കഥകൾ പ്രചരിപ്പിക്കുന്ന ഒരു ഫേസ്ബുക്ക് പേജിനെതിരെയാണ് താരം പരസ്യമായി പ്രതികരിച്ചിരിക്കുന്നത്. ‘ആന്റണി വർഗീസ് ഫാൻസ് ക്ലബ്’ എന്ന ഫേസ്ബുക്ക് പേജിൽ വന്ന കുറിപ്പിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ടാണ് പെപ്പെ സത്യാവസ്ഥ വ്യക്തമാക്കിയത്.

‘കാട്ടാളൻ’ എന്ന സിനിമയെ തകർക്കാൻ ‘ദൃശ്യം 3’ എന്ന ചിത്രത്തിന്റെ പി.ആർ ടീം ശ്രമിക്കുന്നുണ്ടെന്നും, മോശം റിവ്യൂകൾ നൽകി സിനിമയെ നശിപ്പിക്കാനാണ് അവരുടെ ഭാവമെന്നുമാണ് ഈ വ്യാജ ഫാൻസ് പേജിൽ വന്ന കുറിപ്പിൽ പറയുന്നത്. മാത്രമല്ല, ദൃശ്യം 3 എന്ന ചിത്രത്തെ കേവലം ഒരു സീരിയൽ നിലവാരം മാത്രമുള്ള സിനിമയെന്നും ഈ പോസ്റ്റിൽ അധിക്ഷേപിക്കുന്നുണ്ട്.

എന്നാൽ, വിവാദമുണ്ടാക്കാൻ ബോധപൂർവ്വം സൃഷ്ടിച്ച ഈ പേജുമായി തനിക്കോ തന്റെ യഥാർത്ഥ ആരാധകർക്കോ യാതൊരുവിധ ബന്ധവുമില്ലെന്ന് ആന്റണി വർഗീസ് വ്യക്തമാക്കി. ഈ വ്യാജ പേജിൽ വരുന്ന വിവരങ്ങൾ ആരും വിശ്വസിക്കുകയോ പങ്കുവെക്കുകയോ ചെയ്യരുതെന്നും താരം അഭ്യർത്ഥിച്ചു.

“എന്റെ ഫാൻ പേജ് എന്ന പേരിൽ ഒരു വ്യാജ ഫെയ്‌സ്ബുക്ക് പേജിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ പേജിന് ഞാനുമായോ എന്റെ ആരാധകരുമായോ യാതൊരു ബന്ധവുമില്ലെന്ന് എല്ലാവരെയും അറിയിക്കുന്നു. അനാവശ്യമായ ആരോപണങ്ങളും നാടകീയതയും സൃഷ്ടിക്കാനായി ബോധപൂർവ്വം വ്യാജ വാർത്ത പ്രചരിപ്പിക്കുകയാണ് ഇവർ ചെയ്യുന്നത്. ഇവിടെ പോസ്റ്റ് ചെയ്യുന്നതൊന്നും ആരും വിശ്വസിക്കുകയോ ഷെയർ ചെയ്യുകയോ ചെയ്യരുത്. ഇക്കാര്യം എന്റെ ശ്രദ്ധയിൽ പെടുത്തിയവർക്ക് നന്ദി,” ആന്റണി വർഗീസ് ഫേസ്ബുക്കിൽ കുറിച്ചു.

Story Summary: Actor Antony Varghese (Pepe) has warned fans against a fake Facebook page operating under his name. The page was falsely accusing the PR team of ‘Drishyam 3’ of deliberately ruining the reviews of Antony’s new movie ‘Kattaalan’.

WhatsApp Channel Banner

Latest updates

കേരള പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി: പുതിയ ഡി.ജി.പിയായി...

തിരുവനന്തപുരം: സംസ്ഥാന പോലീസ് ഉന്നതതലത്തിൽ വൻ അഴിച്ചുപണി നടപ്പിലാക്കി സർക്കാർ ഉത്തരവ് പുറത്തിറങ്ങി (Kerala DGP S Sreejith). ജയിൽ വകുപ്പ് മേധാവിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്ന എസ്. ശ്രീജിത്തിനെ പുതിയ സംസ്ഥാന പോലീസ് മേധാവിയായി...

നെടുമങ്ങാട് കോടതിയിൽനിന്ന് പോക്സോ കേസ് പ്രതി ഇറങ്ങിയോടി; തിരച്ചിൽ...

തിരുവനന്തപുരം: നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയിൽനിന്ന് പോക്സോ കേസ് പ്രതി പോലീസിനെ വെട്ടിച്ച് ഇറങ്ങിയോടി (Nedumangad court escape). നെടുമങ്ങാട് സ്വദേശിയായ നിതിൻ രാജ് (31) ആണ് കോടതിമുറിയിൽനിന്ന് രക്ഷപ്പെട്ടത്. 2022-ൽ പ്രണയം നടിച്ച്...

കൗൺസിലർ സുഗതന്റെ അവധി അപേക്ഷ: ആഭ്യന്തര വകുപ്പ് അണ്ടർ...

തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന കൗൺസിലർ ആർ. സുഗതന്റെ (R Sugathan) അവധി അപേക്ഷയുമായി ബന്ധപ്പെട്ട വിവാദത്തിൽ ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. മന്ത്രിയുടെയോ വകുപ്പ് സെക്രട്ടറിയുടെയോ അനുമതിയില്ലാതെ...

പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള തീരുമാനം കാവിവൽക്കരണത്തിന് മുന്നിലെ...

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനം സംഘപരിവാറിന്റെ കാവിവൽക്കരണ അജണ്ടകൾക്ക് മുന്നിൽ പൂർണ്ണമായി കീഴടങ്ങുന്നതാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ (Pinarayi Vijayan PM SHRI scheme Kerala)....

ലോട്ടറി തൊഴിലാളികൾക്ക് ഓണസമ്മാനവുമായി സർക്കാർ; ഉത്സവബത്ത 8,500 രൂപയായി...

തിരുവനന്തപുരം: പുതുയുഗ യാത്രയ്ക്കിടെ നൽകിയ ഉറപ്പുപാലിച്ചുകൊണ്ട് സംസ്ഥാനത്തെ ഭാഗ്യക്കുറി തൊഴിലാളികൾക്കും പെൻഷനുകാർക്കുമുള്ള ഓണം ഉത്സവബത്ത വർധിപ്പിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉത്തരവായി (Kerala lottery Onam allowance). പുതിയ പ്രഖ്യാപനപ്രകാരം കേരള സംസ്ഥാന...

DON'T MISS

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

PREMIUM

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...