വയനാട് : മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി ജനങ്ങൾ തെരുവിലിറങ്ങിയതോടെ അടിയന്തര ഇടപെടലുമായി സർക്കാർ. കൊല്ലപ്പെട്ട ജെസ്സിയുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം വേഗത്തിൽ ലഭ്യമാക്കുമെന്ന് വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ വ്യക്തമാക്കി.(Wayanad Wild Elephant Attack Woman Killed Forest Minister Reaction)
വന്യജീവി ആക്രമണം ഏറെ സങ്കീർണ്ണമായ വിഷയമാണെന്നും, സുരക്ഷയ്ക്കായി സോളാർ ഫെൻസിംഗ് സ്ഥാപിച്ച സ്ഥലത്താണ് ഇന്ന് ദരുന്തമുണ്ടായതെന്നും മന്ത്രി പ്രതികരിച്ചു. ജെസ്സിയുടെ കുടുംബത്തിനുള്ള നഷ്ടപരിഹാര തുക ഏകീകരിച്ച് നൽകാൻ നടപടി സ്വീകരിക്കും. നിലവിൽ പലയിടങ്ങളിലും സ്ഥാപിച്ചിട്ടുള്ള സോളാർ ഫെൻസിംഗുകൾ പൂർണ്ണതയിലല്ല. വന്യജീവി ആക്രമണങ്ങൾ കുറയ്ക്കുന്നതിനായി പ്രത്യേക ‘100 ദിന പരിപാടി’ വനംവകുപ്പ് നടപ്പാക്കും.
ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ വിശദമായ പഠനം നടത്തുമെന്നും ജൂൺ 5-ന് സർക്കാർ പുതിയ ‘വനനയം’ പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. വനംവകുപ്പ് ജനങ്ങൾക്ക് എതിരെയുള്ള വകുപ്പല്ലെന്നും, ജനങ്ങളുടെ മേൽ കുതിരകയറാൻ ആരെയും അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഭർത്താവുമൊത്ത് സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെയുണ്ടായ കാട്ടാന ആക്രമണത്തിലാണ് പുത്തുമല സ്വദേശിനിയായ ജെസ്സി ഇന്ന് ദാരുണമായി കൊല്ലപ്പെട്ടത്. മേപ്പാടി കള്ളാടിയിൽ വെച്ചായിരുന്നു സംഭവം. ആനയുടെ ആക്രമണത്തിൽ ജെസ്സിയുടെ ഭർത്താവ് ഷാജിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
Story Summary
Following intense public protests in Meppadi, Wayanad over the death of a woman named Jessy in a wild elephant attack, Forest Minister promised quick compensation and announced a 100-day program to curb wildlife attacks. A new forest policy will be declared on June 5.

