HomeWorld"അമ്മെ എന്നെ ആരൊക്കെയോ തട്ടിക്കൊണ്ടു പോയി, എന്നെ രക്ഷിക്കണേ, അച്ഛനെ അറിയിക്കണേ''...

“അമ്മെ എന്നെ ആരൊക്കെയോ തട്ടിക്കൊണ്ടു പോയി, എന്നെ രക്ഷിക്കണേ, അച്ഛനെ അറിയിക്കണേ” ; 20 കാരനെ ക്രൂരമായി കൊലപ്പെടുത്തി,ശരീരം വെട്ടിനുറുക്കി, മാംസം പാകം ചെയ്ത ശേഷം ഭക്ഷിച്ചു; ഷിബ്ലി സാദിഖ് വധക്കേസ് |Murder of Shibli Sadiq

2023 ഓഗസ്റ്റ് 28, ബംഗ്ലാദേശിലെ ബന്ദർബൻ ജില്ല. പതിവ് പോലെ ഷിബ്ലി സാദിഖ് (Shibli Sadiq) അവൻ ജോലി ചെയ്തിരുന്ന കോഴി ഫാമിലേക്ക് പോകുന്നു. കോഴി ഫാമിൽ മാനേജറായാണ് ഷിബ്ലി ജോലിചെയ്തിരുന്നത്. കുടുംബത്തിന്റെ ജീവിതക്ലേശങ്ങൾ കാരണമാണ് ഷിബ്ലി പഠന ശേഷം സമയം കണ്ടെത്തി ജോലിക്ക് പോയിരുന്നത്. പഠനത്തിൽ മികവ് പുലർത്തിയിരുന്ന ഷിബ്ലി സത്യസന്ധനും മൃദുഭാഷിയുമായിരുന്നു. (Murder of Shibli Sadiq)

നേരം ഏറെ വൈകിയിട്ടുണ്ട്, ഷിബ്ലി ജോലി കഴിഞ്ഞ് തിരികെ വീട്ടിൽ എത്തിയില്ല. മകൻ നിത്യവും എത്തുന്ന സമയം കഴിഞ്ഞു കാണും. അമ്മ ഷിബ്ലിയുടെ ഫോണിലേക്ക് വിളിച്ചുവെങ്കിലും മകൻ കോൾ എടുത്തിരുന്നില്ല. അതോടെ അകെ പരിഭ്രാന്തയായ അമ്മ മകൻ ജോലി ചെയ്തിരുന്ന ഫാമിന്റെ ഉടമയെ ഫോണിൽ ബന്ധപ്പെടുന്നു. മകനെ കുറിച്ച് തിരക്കിയ ആ അമ്മക്ക് നിരാശയാണ് തിരികെ ലഭിച്ചത്. ഷിബ്ലി ജോലി കഴിഞ്ഞ് എന്നും പോകുന്ന സമയത്തു തന്നെ മടങ്ങി എന്ന മറുപടിയാണ് ഉടമ അമ്മക്ക് നൽകിയത്. ഷിബ്ലി ജോലി സ്ഥലത്ത് നിന്നും പുറപ്പെട്ടിട്ടുണ്ടെങ്കിൽ അവൻ എവിടെ പോയതാകും. അമ്മയുടെ മനസ്സിൽ ഭയം കൊണ്ട് നിറഞ്ഞു. സമയം കടന്നു പോകുംതോറും അമ്മയുടെ ഉള്ളിൽ വല്ലാത്തൊരു ആധി കൊണ്ട് മൂടി. വീട്ടിൽ ഇരുന്നിട്ട് കാര്യമില്ല, തന്റെ മകനെ തേടി പോകാൻ അമ്മ തീരുമാനിക്കുന്നു. അമ്മ വീട്ടിൽ നിന്നും പുറത്തിറങ്ങിയെതെ ഉള്ളു, അമ്മയുടെ ഫോണിലേക്ക് ഒരു കോൾ വരുന്നു. ആ ഫോൺ കോൾ എടുത്ത അമ്മ അകെ ഭയന്ന് പോയി. അങ്ങേ തലയിൽ കരഞ്ഞു കൊണ്ടുള്ള ഷിബ്ലിയുടെ ശബ്ദം.

” അമ്മെ എന്നെ ആരൊക്കെയോ തട്ടിക്കൊണ്ടു പോയി. അമ്മെ എന്നെ രക്ഷിക്കണേ. അച്ഛനെ അറിയിക്കണേ”

ഇത്രയും പറഞ്ഞു കൊണ്ട് ആ കോൾ കട്ടാകുന്നു. മകന്റെ വാക്കുകൾ കേട്ട് അകെ പരിഭ്രാന്തയായ അമ്മ വിവരം ഷിബ്ലിയുടെ പിതാവിന് അറിയിക്കുന്നു. വിവരം അറിഞ്ഞ് ഉടൻ തന്നെ പിതാവ് വീട്ടിൽ എത്തുന്നു. കുറച്ചു മണിക്കൂറുകൾ ഏറെ പിന്നിട്ടു. അമ്മയുടെ ഫോണിൽ ഒരു കോൾ കൂടി വരുന്നു. കോളെടുത്ത മാതാപിതാക്കൾ കേൾക്കുന്നത് ഷിബ്ലിയുടെ നിലവിളയായിരുന്നു. ആരോ അവനെ പൊതിരെ തല്ലുന്നു. തല്ലു കൊണ്ട് വേദന സഹിക്കുവാൻ കഴിയാതെ ഷിബ്ലി കരഞ്ഞു കൊണ്ടേയിരുന്നു. ആദ്യ കുറച്ചു മിനിറ്റുകൾ ഷിബ്ലിയുടെ കരച്ചിൽ മാത്രമേ അവർ കേട്ടുള്ളൂ. മകന്റെ നിലവിളി കേട്ട് നെഞ്ചുപൊട്ടിയ മാതാപിതാക്കൾക്ക് എന്ത് ചെയ്യണം എന്ന് പോലും അറിയില്ലായിരുന്നു. പെട്ടാണ് ആരോ അങ്ങേ തലയിൽ നിന്നും സംസാരിക്കുവാൻ തുടങ്ങിയത്.

” നിങ്ങളുടെ മകനെ തട്ടിക്കൊണ്ടു വന്നത് ഞങ്ങളാണ്. പതിനാലു ലക്ഷം ടാക്ക ഞങ്ങൾക്ക് തന്നാൽ നിങ്ങളുടെ മകനെ വിട്ടു നൽകാം”

തട്ടിക്കൊണ്ടു പോയവർ പറഞ്ഞത് കേട്ട മാതാപിതാക്കൾ അകെ ഞെട്ടിപോകുന്നു. മകന്റെ കോളേജ് ഫീസിന് പോലും അടയ്ക്കാൻ വകയില്ലാത്തവർ എങ്ങനെയാണ് പതിനാലു ലക്ഷം ടാക്ക കൊടുക്കുക. എന്ത് പറയണം എന്ന് അറിയാതെ അൽപ നേരം പകച്ചു നിന്നെങ്കിലും ഒടുവിൽ അവർ സമ്മതിക്കുന്നു.

“ഞങ്ങളുടെ മകനെ ഒന്നും ചെയ്യല്ലേ, പണം ഞങ്ങൾ നൽകാം”

ഷിബ്ലിയുടെ മാതാപിതാക്കൾ ഇത്ര പറഞ്ഞതെ ഉള്ളു, ആ ഫോൺ കോൾ കട്ടായി. മകനെ തട്ടിക്കൊണ്ടു പോയ വിവരം പോലീസിനെ അറിയിച്ചാൽ മകനെ അവർ എന്തെങ്കിലും ചെയ്യുമോ എന്ന ഭയം അവരിൽ അധികരിച്ചു. അതു കൊണ്ട് തന്നെ ഈ വിവരം മറ്റുള്ളവരിൽ നിന്നും ഷിബ്ലിയുടെ മാതാപിതാക്കൾ മറച്ചു വച്ചു. ഇപ്പോൾ അവരുടെ മുന്നിൽ ഉള്ള ഒരേ ഒരു ലക്ഷ്യം എങ്ങനെയെങ്കിലും അത്രയും പണം കണ്ടെത്തുക എന്നതായിരുന്നു. ട്രക്ക് ഡ്രൈവറായിരുന്നു ഷിബ്ലിയുടെ പിതാവ് പറ്റുന്നവരോടൊക്കെയും പണം കടം വാങ്ങി. ചോദിക്കുവാൻ പറ്റുന്നവരോടൊക്കെ ആ പിതാവ് പണം ചോദിച്ചു. അങ്ങനെ മൂന്ന് ദിവസം കടന്നു പോയി, സംഘം ആവശ്യപ്പെട്ട തുക ആ മനുഷ്യൻ കണ്ടെത്തുവാൻ സാധിച്ചില്ല. ഒടുവിൽ പിതാവ് തട്ടിക്കൊണ്ടു പോയ സംഘത്തെ ഫോണിൽ ബന്ധപ്പെടുന്നു. തന്റെ കൈയിൽ അത്രയുമധികം പണം ഇല്ല, ഒരുപാടു ശ്രമിച്ചിട്ടും തനിക്ക് പണം ലാഭിച്ചില്ല എന്ന് പിതാവ് അറിയിക്കുന്നു. എങ്കിൽ പതിനാലു ലക്ഷം വേണ്ട. പകരം രണ്ടു ലക്ഷം നൽകിയേ പറ്റു ഇല്ലെങ്കിൽ മകനെ കൊല്ലും എന്ന് അവർ ഭീഷണിപ്പെടുത്തി. അതോടെ പിതാവും രണ്ടു ലക്ഷം നൽകാം എന്ന് സമ്മതിച്ചു. സെപ്റ്റംബർ നാലിന് പണവുമായി സംഘം പറയുന്ന സ്ഥലത്ത് എത്തുവാൻ ആവശ്യപ്പെടുന്നു.
സെപ്റ്റംബർ 4, ഒരു കാട്ടിനുള്ളിൽ സംഘം അറിയിച്ചത് പോലെ പിതാവ് പണവുമായി എത്തി. മുഖം മൂടി ധരിച്ച രണ്ടു മനുഷ്യർ ഷിബ്ലിയുടെ പിതാവിനെയും കാത്ത് നിൽപ്പുണ്ടായിരുന്നു. പിതാവിൽ നിന്നും പണം കൈപ്പറ്റിയ ശേഷം മകനെ വീട്ടിൽ എത്തിക്കും എന്ന് പറഞ്ഞു കൊണ്ട് അവർ പിതാവിനെ മടക്കിയയക്കുന്നു. മകൻ വീട്ടിൽ എത്തി കാണും എന്ന് കരുതി ഏറെ പ്രതീക്ഷയോടെ ആ പിതാവ് മടങ്ങുന്നു. എന്നാൽ പിതാവ് വീട്ടിൽ എത്തി നേരം ഏറെ വൈകിയിട്ടും ഷിബ്ലി വന്നിരുന്നില്ല. മാതാപിതാക്കൾ പ്രതീക്ഷ കൈവിടാതെ അവർ മകനായി കാത്തിരുന്നു. മണിക്കൂറുകൾ നീണ്ടു പോയി. കാറ്റിന്റെ വേഗതയിൽ മൂന്ന് ദിവസം കടന്നു പോയി എന്നാൽ, ഷിബ്ലി മാത്രം മടങ്ങി വന്നില്ല.

 

അകെ പരിഭ്രതരായ മാതാപിതാക്കൾ മകന്റെ തിരോധാനം പോലീസിൽ അറിയിക്കുന്നു. പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തിയ മാതാപിതാക്കളെ പോലീസ് പൊതിരെ ശകാരിക്കുന്നു. മകന്റെ തിരോധാനം എന്ത് കൊണ്ട് പോലീസ് അറിയിച്ചില്ല എന്ന് ചോദ്യത്തിന് ആ സാധു മനുഷ്യർ നൽകിയ മറുപടി മൗനം മാത്രമാണ്. പരാതി ലഭിച്ചതും പോലീസ് ദ്രുതഗതിയിൽ അന്വേഷണം നടത്തുന്നു. ഒടുവിൽ സെപ്റ്റംബർ 11 ന് ഷിബ്ലിയെ തട്ടിക്കൊണ്ടു പോയ സംഘത്തെ പിടികൂടുന്നു. ഷിബ്ലിയോടൊപ്പം കോഴി ഫാമിൽ ജോലി ചെയ്തിരുന്ന അവന്റെ ആറ് സുഹൃത്തുക്കളായിരുന്നു അവനെ തട്ടിക്കൊണ്ടു പോയത്. ആ ആറ് അംഗസംഘത്തെ ചോദ്യം ചെയ്തപ്പോൾ പുറത്തു വന്നത് ഞെട്ടിപ്പിക്കുന്ന വിവരണങ്ങളായിരുന്നു. ഷിബ്ലി കൊല്ലപ്പെട്ടിരിക്കുന്നു. കൊലപാതക കാരണം പക.

മർമ്മ ഗോത്ര വംശജരായിരുന്നു ആ ആറു പേരും. ഷിബ്ലിയെകാൾ പ്രായത്തിൽ മുതിര്ന്നവരാണെങ്കില് പോലും അവർ നല്ല സുഹൃത്തുക്കളായിരുന്നു. ഷിബ്ലി കോഴി ഫാമിൽ ജോലിക്ക് ചേർന്ന് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഫാമിന്റെ മാനേജരായി മാറി. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഫാമിലെ കോഴി തീറ്റകൾ ആരോ മോഷ്ട്ടിക്കുന്നതായി ഷിബ്ലിയുടെ ശ്രദ്ധയിൽപ്പെടുന്നു. ഒരിക്കൽ രാത്രി ജോലി കഴിഞ്ഞ് എല്ലാരും വീട്ടിലേക്ക് മടങ്ങിയ ശേഷവും ഷിബ്ലി ഫാമിൽ തന്നെ തുടർന്നു. ആരും കാണാതെ ഒരിടത് ഒളിച്ചിരുന്നു. അൽപ സമയം കഴിഞ്ഞപ്പോഴാണ് ഷിബ്ലി ആ കാഴ്ച കാണുന്നത്. തന്റെ സുഹൃത്തുക്കൾ തന്നെയാണ് കോഴി ഫാമിലെ മോഷ്ട്ടാക്കൾ.

ആറ് അംഗസംഘത്തെ ഷിബ്ലി കയ്യോടെ പിടികൂടി. ശേഷം മോഷണ വിവരം ഉടമസ്ഥനെ അറിയിക്കുന്നു. അന്ന് ആറ് അംഗസംഘവും ഷിബ്ലിയും തമ്മിൽ വാക്കുതർക്കങ്ങൾ അരങ്ങേറിയിരുന്നു. തക്ക സമയത് സംഭവ സ്ഥലത്ത് എത്തിയ ഉടമ തർക്കങ്ങൾ പരിഹരിക്കുകയും സംഘത്തിന് താക്കിത് നൽകി വിടുകയും ചെയ്തു. ഈ സംഭവത്തിന് ശേഷവും എല്ലാരും പഴയപടി തന്നെ ജോലി ചെയുന്നു. യാതൊരു ശത്രുതയും ഇല്ലാതെ പഴയപടി സുഹൃത്തുക്കളായി തന്നെ അവർ മുന്നോട്ട് പോകുന്നു. ഷിബ്ലി എല്ലാം മറന്നിരുന്നു എന്നാൽ, ആറ് അംഗസംഘത്തിന്റെ ഉള്ളിൽ അപ്പോഴും പക എരിയുകയായിരുന്നു. എങ്ങനെയെങ്കിലും ഷിബ്ലിയെ ദ്രോഹിക്കണം എന്നതായി അവരുടെ ലക്ഷ്യം. അതിനായി അവർ കണ്ടെത്തിയ മാർഗ്ഗമായിരുന്നു ഷിബ്ലിയെ തട്ടിക്കൊണ്ടു പോവുക എന്നത്.

ഓഗസ്റ്റ് 28 ന്, പതിവ് പോലെ ഫാമിലെ ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്ന ഷിബ്ലിയെ ആറ് അംഗസംഘം ഒരു കാറിലെത്തി തട്ടിക്കൊണ്ടു പോകുന്നു. ശേഷം മോചനദ്രവ്യം ആവശ്യപ്പെടുന്നു. ഷിബ്ലിയുടെ പിതാവിൽ നിന്നും പണം കൈപ്പറ്റിയ ശേഷം അവനെ വെറുതെ വിടാനായിരുന്നു സംഘത്തിന്റെ തീരുമാനം. എന്നാൽ സംഘത്തിലെ പ്രധാനിയായിരുന്നു ഉമോങ്ചിംഗ് മർമ്മ (Umongching Marma) അവനെ കൊന്നു കളയാം എന്ന് പറയുന്നു. ഷിബ്ലിയെ വെറുതെ വിറ്റാൽ തീർച്ചയായും അവൻ പോലീസിൽ തങ്ങളെ പറ്റി പരാതി നൽകും, അതുകൊണ്ടു തന്നെ ഷിബ്ലിയെ കൊലപ്പെടുത്തുകയാണ് ഉചിതം. ഒടുവിൽ സംഘം ഷിബ്ലിയെ കൊലപ്പെടുത്തവൻ തീരുമാനിക്കുന്നു.

പൊതിരെ തല്ലിയ ശേഷം ഷിബ്ലിയുടെ കഴുത്ത് അറുത്ത് കൊലപ്പെടുത്തുന്നു. ശേഷം കത്തി കൊണ്ട് ശവശരീരം വെട്ടിനുറുക്കുന്നു. ശവശരീരം കഷണങ്ങളാക്കിയ ശേഷം മാംസത്തിൽ നിന്നും എല്ലുകൾ വേർതിരിക്കുന്നു. തുടർന്ന്, എല്ലുകൾ ഉപേക്ഷിക്കുന്നു. ഉമോങ്ചിംഗ് മർമ്മ ഷിബ്ലിയുടെ മാംസം പാകം ചെയ്ത ശേഷം ഭക്ഷിക്കുന്നു.
ഷിബ്ലിയുടെ കൊലപാതക വിവരം നാടാകെ പരക്കുന്നു. പ്രധാന പ്രതിയായ ഉമോങ്ചിംഗ് മർമ്മയുമായി പോലീസ് തെളിവെടുപ്പിന് പോകുന്ന വേളയിൽ നാട്ടുകാർ പോലീസ് ജീപ്പ് വഴിയിൽ തടയുന്നു. കലിതുള്ളിയ ജനം ജീപ്പ് അടിച്ചു തകർക്കുന്നു. കാര്യങ്ങൾ കൈവിട്ടു പോകുന്നു എന്ന് മനസ്സിലായ പോലീസ് എങ്ങനെയൊക്കെയോ അവിടെ നിന്നും രക്ഷപെടുന്നു. എന്നാൽ ജനക്കൂട്ടം ഉമോങ്ചിംഗ് മർമ്മയെ തല്ലികൊല്ലുന്നു. അവശേഷിച്ച അഞ്ചു പ്രതികളെയും കൊലക്കുറ്റം ചുമത്തി കോടതി ശിക്ഷിച്ചു.

Summary: Shibli Sadiq Hridoy was a young Bangladeshi student and poultry farm manager who was tragically kidnapped and brutally murdered by co-workers in August 2023. Despite his family paying a ransom, the perpetrators decapitated him, sparking massive public outrage and widespread regional media coverage.

WhatsApp Channel Banner

Latest updates

പാലക്കാട് ശ്രീനിവാസൻ വധക്കേസ്: ഒളിവിലായിരുന്ന മുൻ PFI നേതാവ്...

പാലക്കാട് / ന്യൂഡൽഹി: പാലക്കാട് ആർ.എസ്.എസ് (Palakkad sreenivasan murder case) നേതാവ് ശ്രീനിവാസനെ വധിച്ച കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (PFI) മുൻ പാലക്കാട് ജില്ലാ...

വിദ്യാർത്ഥികളുടെ ആശങ്കകൾ ന്യായം, സഹാനുഭൂതിയോടെ കാണണം; കേന്ദ്ര സർക്കാരിന്...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ കേന്ദ്ര സർക്കാരിന്റെ സമീപനത്തിൽ നിന്ന് വ്യത്യസ്ത നിലപാടുമായി മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മുരളി മനോഹർ ജോഷി (Murli manohar...

കൊല്ലത്ത് വിങ്ങലായി അമ്മയും മകളും; കായലിൽ മകളുടെ മൃതദേഹം...

കൊല്ലം: കായലിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ രോഗബാധിതയായി കിടപ്പിലായിരുന്ന മാതാവും അന്തരിച്ചു (TS canal kattilkadavu body found). വള്ളിക്കാവ് ശിവസന്ധ്യയിൽ വിജയന്റെ ഭാര്യ സന്ധ്യ (50), അമ്മ ഭാസുര...

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥിയുടെ മരണം: ഡോ. എം.കെ....

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഡോ. എം.കെ. റാമിനെ റിമാൻഡ് ചെയ്തു (Dr. MK Ram remanded). തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ്...

നീറ്റ് ക്രമക്കേട്: വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി മമ്മൂട്ടി |...

കൊച്ചി: നീറ്റ് (NEET) ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനതാ പാർട്ടി'യുടെ (Mammootty facebook post neet protest) നേതൃത്വത്തിൽ നടക്കുന്ന രാജ്യവ്യാപക...

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....