HomeWorldലബനാനിൽ ഇസ്രായേൽ ആക്രമണം ശക്തം; ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടു...

ലബനാനിൽ ഇസ്രായേൽ ആക്രമണം ശക്തം; ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടു | Israeli Attacks Lebanon

ബെയ്റൂട്ട്: ദക്ഷിണ ലബനാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ആരോഗ്യപ്രവർത്തകരും കുട്ടിയുമടക്കം പതിനൊന്നിലധികം പേർ കൊല്ലപ്പെട്ടു. ടയർ  മേഖലയിൽ വെള്ളിയാഴ്ചയാണ് ആക്രമണങ്ങളുണ്ടായത് (Israeli Attacks Lebanon). ഇതോടെ, അമേരിക്കയുടെ മധ്യസ്ഥതയിൽ ഏപ്രിലിൽ നിലവിൽ വന്ന താൽക്കാലിക വെടിനിർത്തൽ കരാർ കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്. വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷം ഇതുവരെ നാനൂറിലധികം പേരാണ് ഇസ്രായേൽ ആക്രമണങ്ങളിൽ ലബനാനിൽ കൊല്ലപ്പെട്ടത്.

ടയർ മേഖലയിലെ ദേർ ഖാനൂൻ എൻ-നാഹ്രിൽ നടന്ന ആക്രമണത്തിൽ രണ്ട് പാരാമെഡിക്കൽ ജീവനക്കാരും ഒരു കുട്ടിയുമടക്കം ആറുപേർ കൊല്ലപ്പെട്ടു. ഹന്നാവിയ എന്ന സ്ഥലത്തുണ്ടായ മറ്റൊരു ആക്രമണത്തിൽ നാല് പാരാമെഡിക്കൽ ജീവനക്കാരും നബാത്തിയയിൽ ഒരാളും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഹിസ്ബുള്ള ലക്ഷ്യമിട്ടാണ് തങ്ങൾ ആക്രമണം നടത്തുന്നതെന്നാണ് ഇസ്രായേൽ വാദം. എന്നാൽ ആശുപത്രികൾക്കും മെഡിക്കൽ സംഘങ്ങൾക്കും നേരെ ഇസ്രായേൽ ബോധപൂർവ്വം ആക്രമണം നടത്തുകയാണെന്ന് ലബനൻ ആരോഗ്യ മന്ത്രാലയം കുറ്റപ്പെടുത്തി. മാർച്ചിൽ ഇസ്രായേൽ-ഹിസ്ബുള്ള സംഘർഷം വീണ്ടും ശക്തമായതിന് ശേഷം ലബനാനിൽ 116 ആരോഗ്യപ്രവർത്തകർ കൊല്ലപ്പെടുകയും നിരവധി ആശുപത്രികളും ആംബുലൻസുകളും തകരുകയും ചെയ്തിട്ടുണ്ട്.

Summary: At least 11 people, including several healthcare workers and a child, were killed in renewed Israeli airstrikes across southern Lebanon’s Tyre and Nabatieh districts. The latest attacks have deeply strained the shaky US-mediated ceasefire agreement that took effect in mid-April, under which over 400 people have already lost their lives due to continued violence.

WhatsApp Channel Banner

Latest updates

‘ഏത് വെല്ലുവിളിക്കും പരിഹാരം ക്ഷമയാണ്’: നീറ്റ് പ്രക്ഷോഭത്തിൽ വിദ്യാർത്ഥികൾക്ക്...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോർച്ചയിൽ രാജ്യവ്യാപകമായി വിദ്യാർത്ഥി പ്രതിഷേധം കടുക്കുന്നതിനിടെ, ക്ഷമയും രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളിൽ വിശ്വാസവും അർപ്പിക്കാൻ ആഹ്വാനം ചെയ്ത് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. യുവാക്കളുടെ സ്വപ്നങ്ങളെയും...

‘വിനീത് മാത്രമല്ല, സുഹൃത്തുക്കളാണ് എന്റെ കരുത്ത്’; സിനിമാജീവിതത്തെക്കുറിച്ച് മനസുതുറന്ന്...

കൊച്ചി: മലയാള സിനിമയിൽ താൻ ഇന്നും സജീവമായി തുടരാൻ കാരണം സുഹൃത്തുക്കളുടെ പിന്തുണയാണെന്ന് നടൻ അജു വർഗീസ്. വിനീത് ശ്രീനിവാസൻ മാത്രമല്ല, നിവിൻ പോളി, മിഥുൻ മാനുവൽ തോമസ്, ബാലാജി തുടങ്ങി നിരവധി...

‘പ്രധാനമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ല, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണം, രാഹുൽ...

തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് പിണറായി വിജയൻ. വൻ തട്ടിപ്പിന് നേതൃത്വം നൽകിയ ആളുടെ പേരുപോലും പറയാൻ കേന്ദ്ര ഭരണകൂടം മടിക്കുകയാണെന്നും ഡൽഹിയിൽ വിദ്യാർത്ഥികൾക്ക്...

വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്ന് ഡൽഹി മെട്രോ സ്റ്റേഷനുകൾ അടച്ചു;...

ന്യൂഡൽഹി: ഡൽഹിയിൽ തുടരുന്ന വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്ന് സുപ്രീം കോടതി മെട്രോ സ്റ്റേഷൻ ഉൾപ്പെടെ 16 മെട്രോ സ്റ്റേഷനുകൾ അടച്ചതുമായി ബന്ധപ്പെട്ട വിഷയം വ്യാഴാഴ്ച സുപ്രീം കോടതിയിൽ ഉയർന്നു (Supreme Court on...

നടിയെ ആക്രമിച്ച കേസ്: അഞ്ചും ആറും പ്രതികളുടെ ശിക്ഷ...

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷാവിധി മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന രണ്ട് പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളി. അഞ്ചാം പ്രതി വടിവാൾ സലീം, ആറാം പ്രതി പ്രദീപ് എന്നിവർ സമർപ്പിച്ച അപ്പീൽ ഹർജികളാണ്...

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....