കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സിപിഎം കണ്ണൂർ, പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദനുമെതിരെ രൂക്ഷമായ വിമർശനം. മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും പ്രവർത്തന ശൈലി ജനങ്ങൾക്ക് ഒട്ടും ദഹിച്ചില്ലെന്നും നേതൃത്വം സ്വയം തിരുത്തിയില്ലെങ്കിൽ അണികൾ തിരുത്തിക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.(CPM District Secretariat Meetings Criticize Pinarayi Vijayan And MV Govindan Styles Over Election Defeat)
കോട്ടകളായ പയ്യന്നൂരും തളിപ്പറമ്പിലും പാർട്ടി നേരിട്ട അപ്രതീക്ഷിത പരാജയം അണികളുടെ ഈ തിരുത്തലിന് ഉദാഹരണമാണെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനമുയർന്നു. തെരഞ്ഞെടുപ്പ് വേളയിൽ മുഖ്യമന്ത്രി നടത്തിയ പല പ്രസ്താവനകളും പാർട്ടിക്ക് വലിയ തിരിച്ചടിയായതായും നേതാക്കൾ കുറ്റപ്പെടുത്തി.
കണ്ണൂരിലെ പ്രാദേശിക സ്ഥാനാർത്ഥി നിർണ്ണയത്തിലും ജില്ലാ നേതൃത്വത്തിന്റെ വീഴ്ചകൾക്കെതിരെയും യോഗത്തിൽ കടുത്ത അമർഷം പുകഞ്ഞു. പയ്യന്നൂരിലെ സ്ഥാനാർത്ഥിയായ വി. കുഞ്ഞികൃഷ്ണനെ പാർട്ടി നേതൃത്വം വളരെ ചെറുതായി കണ്ടു. മണ്ഡലങ്ങളിലുണ്ടായ ശക്തമായ അടിയൊഴുക്കുകൾ കണ്ടെത്താൻ ജില്ലാ നേതൃത്വത്തിന് സാധിച്ചില്ല. പി. കെ. ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിനെതിരെയും രൂക്ഷമായ വിമർശനമുണ്ടായി. പാർട്ടി അണികളുടെ വികാരം മനസ്സിലാക്കുന്നതിൽ നേതൃത്വം പൂർണ്ണമായി പരാജയപ്പെട്ടു. സമാനമായ രീതിയിൽ പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിലും പിണറായി വിജയനും എം. വി. ഗോവിന്ദനുമെതിരെ കടുത്ത ആക്ഷേപങ്ങളാണ് ഉയർന്നത്.
Story Summary
CPM district secretariat meetings in Kannur and Pathanamthitta witnessed severe criticism against Pinarayi Vijayan and MV Govindan following the party’s election defeat. Leaders stated that the style of the CM and party secretary alienated the public, warning that if leadership doesn’t reform, cadres will force a change, as seen in the defeats at Payyanur and Taliparamba.

