തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാർ രൂപീകരണത്തിനുള്ള ഔദ്യോഗിക ചർച്ചകൾക്ക് ഇന്ന് തുടക്കമാകും. മികച്ച ഒരു ടീമായിരിക്കും അധികാരമേൽക്കുകയെന്നും മുതിർന്ന നേതാവ് രമേശ് ചെന്നിത്തല മന്ത്രിസഭയുടെ ഭാഗമാകണമെന്നാണ് തന്റെ ആഗ്രഹമെന്നും നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(VD Satheesan Cabinet Formation And Swearing In Ceremony Updates Kerala 2026)
മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഇന്നലെയാണ് എഐസിസി വി.ഡി. സതീശനെ പാർലമെന്ററി പാർട്ടി നേതാവായി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ അദ്ദേഹം ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചിരുന്നു. ഇന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സതീശൻ സന്ദർശിക്കും. രാഷ്ട്രീയ മര്യാദയുടെ ഭാഗമായാണ് ഈ സന്ദർശനം.
വി.ഡി. സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ മെയ് 18 തിങ്കളാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. ചടങ്ങിൽ ഒരു ലക്ഷത്തോളം പ്രവർത്തകരെ അണിനിരത്തി വൻ ശക്തിപ്രകടനമാക്കാനാണ് യുഡിഎഫ് തീരുമാനം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്ക് പുറമെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തുടങ്ങിയ പ്രമുഖ ദേശീയ നേതാക്കളും ചടങ്ങിൽ സംബന്ധിക്കും. ആദ്യഘട്ടത്തിൽ മുഖ്യമന്ത്രിയും പ്രധാന മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. മറ്റ് എംഎൽഎമാരുടെ സത്യപ്രതിജ്ഞ മെയ് 21-ന് നടക്കും.
Story Summary
Chief Minister-designate V.D. Satheesan expressed his desire for Ramesh Chennithala to join the new cabinet as formal government formation talks begin today. The UDF plans a massive swearing-in ceremony for May 18 at Central Stadium, Thiruvananthapuram, with top national leaders including Rahul Gandhi and Priyanka Gandhi expected to attend.

