കോഴിക്കോട്: ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ആലപ്പുഴയിൽ ജോലി ചെയ്യുന്ന ഫറോക്ക് സ്വദേശിയായ 19-കാരനാണ് രോഗം ബാധിച്ചത്. ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം രണ്ടായി.(Amoebic Meningoencephalitis Kozhikode, New Case Reported In Kozhikode District)
യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം കോട്ടൂർ സ്വദേശിയായ ഒമ്പത് വയസ്സുകാരനും സമാനമായ രീതിയിൽ രോഗം സ്ഥിരീകരിച്ചിരുന്നു.
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും മുഖം കഴുകുന്നതും വഴി മൂക്കിലൂടെ അമീബ തലച്ചോറിൽ എത്തുന്നതാണ് ഈ അപൂർവ രോഗത്തിന് കാരണം. രോഗലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ തേടണമെന്നും ശുദ്ധമല്ലാത്ത ജലാശയങ്ങളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ആരോഗ്യ അധികൃതർ അറിയിച്ചു.
Story Summary
A 19-year-old youth from Feroke has been diagnosed with amoebic meningoencephalitis in Kozhikode, marking the second case in the district recently. Both patients are currently undergoing treatment at Kozhikode Medical College and are reported to be in stable condition.

