Description
Digital Voice of Kerala
Thursday, May 14, 2026

Digital Voice of Kerala
HomeKerala'അച്ചടക്കം പാലിച്ചിട്ടും അവഗണന, സീനിയോറിറ്റി പരിഗണിക്കപ്പെട്ടില്ല': രമേശ് ചെന്നിത്തല; നിയമസഭാകക്ഷി യോഗത്തിൽ...

‘അച്ചടക്കം പാലിച്ചിട്ടും അവഗണന, സീനിയോറിറ്റി പരിഗണിക്കപ്പെട്ടില്ല’: രമേശ് ചെന്നിത്തല; നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കില്ല | Ramesh Chennithala Expresses Displeasure

🎙️ Latest Podcast

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ നിശ്ചയിച്ച ഹൈക്കമാൻഡ് തീരുമാനത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ച് രമേശ് ചെന്നിത്തല. പാർട്ടിയിൽ തന്റെ സീനിയോറിറ്റി പരിഗണിക്കപ്പെട്ടില്ലെന്നും, അച്ചടക്കം പാലിച്ചിട്ടും അവഗണനയാണ് നേരിട്ടതെന്നും അദ്ദേഹം പ്രതികരിച്ചു.(Ramesh Chennithala Expresses Displeasure Over Kerala CM Selection)

അതൃപ്തി പരസ്യമാക്കിയ ചെന്നിത്തല, നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കില്ലെന്നും മന്ത്രിസഭയിൽ ചേരില്ലെന്നും പറഞ്ഞതായാണ് സൂചന. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവസാന നിമിഷം വരെ പരിഗണിക്കപ്പെട്ടെങ്കിലും ഒടുവിൽ സതീശന് നറുക്ക് വീഴുകയായിരുന്നു.

ചെന്നിത്തലയുടെ വിട്ടുനിൽക്കൽ യുഡിഎഫ് സർക്കാർ രൂപീകരണ വേളയിൽ കോൺഗ്രസിന് തലവേദനയാകുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. 11 ദിവസം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചപ്പോൾ പാർട്ടിയിൽ ഐക്യം ഉറപ്പാക്കാനാണ് ഹൈക്കമാൻഡ് ശ്രമിച്ചതെങ്കിലും, ചെന്നിത്തലയുടെ ഈ നിലപാട് പുതിയ വെല്ലുവിളികൾ ഉയർത്തുകയാണ്.

Story Summary 

Senior Congress leader Ramesh Chennithala has expressed strong dissent following the high command’s decision to name V.D. Satheesan as the Kerala Chief Minister. Alleging that his seniority and discipline were overlooked, Chennithala announced that he will skip the Congress Legislative Party meeting and will not join the new cabinet.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.