Description
Digital Voice of Kerala
Thursday, May 14, 2026

Digital Voice of Kerala
HomeNationalതമിഴകത്ത് നിർണ്ണായക നീക്കങ്ങൾ: AIADMKയിലെ പിളർപ്പിൽ തുടർനടപടികൾ, CV ഷണ്മുഖത്തിനെയടക്കം പുറത്താക്കി...

തമിഴകത്ത് നിർണ്ണായക നീക്കങ്ങൾ: AIADMKയിലെ പിളർപ്പിൽ തുടർനടപടികൾ, CV ഷണ്മുഖത്തിനെയടക്കം പുറത്താക്കി | AIADMK Expels Rebel Leaders

🎙️ Latest Podcast

ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ വിശ്വാസവോട്ടെടുപ്പിൽ വിജയിച്ച് സർക്കാർ ഭദ്രമാക്കിയതിന് പിന്നാലെ, എ ഐ എ ഡി എം കെയിൽ പൊട്ടിത്തെറി രൂക്ഷമാകുന്നു. തമിഴക വെട്രി കഴകം (TVK) സർക്കാരിന് പരസ്യപിന്തുണ നൽകിയ വിമത എംഎൽഎമാർക്കെതിരെ കടുത്ത അച്ചടക്ക നടപടിയുമായി പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി രംഗത്തെത്തി.(AIADMK Expels Rebel Leaders Following TVK Trust Vote Victory)

കഴിഞ്ഞ ദിവസം നടന്ന വിശ്വാസവോട്ടെടുപ്പിൽ പാർട്ടി വിപ്പ് ലംഘിച്ച് സർക്കാരിന് അനുകൂലമായി വോട്ട് ചെയ്ത 26 പ്രധാന നേതാക്കളെയും ജില്ലാ സെക്രട്ടറിമാരെയും പദവികളിൽ നിന്ന് നീക്കി. മുതിർന്ന നേതാക്കളായ എസ്.പി. വേലുമണി, സി.വി. ഷൺമുഖം, സി. വിജയഭാസ്കർ, നാഥം ആർ. വിശ്വനാഥൻ തുടങ്ങിയവർക്കെതിരെയാണ് നടപടി. ഇവർക്ക് പകരം പുതിയ ഭാരവാഹികളെ ഉടൻ നിയമിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. പാർട്ടി നിലപാടിന് വിരുദ്ധമായി പ്രവർത്തിച്ചതിന് ഇവരെ അയോഗ്യരാക്കുന്നതിനായി സ്പീക്കർക്ക് അപേക്ഷ നൽകാനും എഐഎഡിഎംകെ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.

വിശ്വാസവോട്ടെടുപ്പിൽ 144 പേരുടെ പിന്തുണയോടെയാണ് നടൻ വിജയിയുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാർ വിജയിച്ചത്. 25-ഓളം അണ്ണാ ഡിഎംകെ വിമത എംഎൽഎമാരുടെ പിന്തുണയാണ് സർക്കാരിന് തുണയായത്. അണ്ണാ ഡിഎംകെയെ ഡിഎംകെ പിന്തുണയ്ക്കാൻ നീക്കം നടത്തുന്നെന്ന ആരോപണം ഉന്നയിച്ചാണ് വിമതപക്ഷം സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചത്.

Story Summary 

Political turmoil has intensified within the AIADMK following the TVK government’s successful trust vote, as General Secretary Edappadi K. Palaniswami expelled 26 prominent rebel leaders, including S.P. Velumani and C. Ve. Shanmugam, for defying the party whip. While Chief Minister Joseph Vijay is preparing to finalize ministerial portfolios in the coming days, the AIADMK leadership has initiated proceedings to disqualify the rebel MLAs under the anti-defection law.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.