Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala
HomeKeralaപാലക്കാട് വിദ്യാർത്ഥിനിയെ തള്ളിയിട്ട് മാല കവർന്നു; മോഷ്ടാക്കൾ എത്തിയത് മഹാരാഷ്ട്ര രജിസ്‌ട്രേഷൻ...

പാലക്കാട് വിദ്യാർത്ഥിനിയെ തള്ളിയിട്ട് മാല കവർന്നു; മോഷ്ടാക്കൾ എത്തിയത് മഹാരാഷ്ട്ര രജിസ്‌ട്രേഷൻ കാറിൽ | Palakkad Chain Snatching

🎙️ Latest Podcast

പാലക്കാട്: അകത്തേത്തറയിൽ പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിയെ തള്ളിയിട്ട് മാല കവർന്നു (Palakkad Chain Snatching). ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മോഷണസംഘം എത്തിയത് മഹാരാഷ്ട്ര രജിസ്‌ട്രേഷനുള്ള കാറിലാണെന്ന് പോലീസ് കണ്ടെത്തി. ബസിറങ്ങി വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ പിന്നാലെ ഓടിവന്ന രണ്ട് പേർ ചേർന്ന് തള്ളിയിടുകയും മാല പൊട്ടിക്കുകയുമായിരുന്നു. ആക്രമണത്തിൽ പെൺകുട്ടിയുടെ കഴുത്തിന് പരിക്കേറ്റിട്ടുണ്ട്.

പെൺകുട്ടി നിലവിളിച്ചെങ്കിലും മോഷ്ടാക്കൾ കാറിൽ കയറി വേഗത്തിൽ രക്ഷപ്പെട്ടു. ഈ കാർ വാളയാർ ടോൾ പ്ലാസ കടന്നുപോകുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് സേലം വരെ അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായിട്ടില്ല. പ്രതികൾ സഞ്ചരിച്ച കാറിന് മഹാരാഷ്ട്ര രജിസ്‌ട്രേഷനാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം , മോഷ്ടാക്കൾ കഷ്ടപ്പെട്ട് പൊട്ടിച്ചെടുത്ത മാല സ്വർണമല്ലെന്ന വിവരമാണ് പിന്നീട് പുറത്തുവന്നത്. ഈ സംഘം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് കറങ്ങുന്നുണ്ടെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.

News Summary: In a daring daylight robbery at Akathethara, Palakkad, a student returning from an exam was assaulted and her necklace snatched. The incident occurred around 1:00 PM when two men followed the girl, pushed her down, and grabbed her chain. Although the victim sustained minor injuries to her neck, the snatched necklace turned out to be non-gold. The culprits fled in a Maharashtra-registered car, which was later spotted on CCTV crossing the Walayar toll plaza. Palakkad police tracked the vehicle up to Salem, but the suspects remain at large.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.