വയനാട്: കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള തർക്കം മുറുകുന്നതിനിടെ, രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ ഉയർന്ന പോസ്റ്റർ പ്രതിഷേധം കോൺഗ്രസ് ഹൈക്കമാൻഡിനെ ഞെട്ടിക്കുന്നു. വയനാട് ഡിസിസി ഓഫീസിന് സമീപവും പ്രിയങ്ക ഗാന്ധിയുടെ ഓഫീസിന് മുന്നിലുമാണ് ഇംഗ്ലീഷിലുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.(Kerala CM selection, Poster Protest Against Gandhi Family in Kerala Amid CM Selection Uncertainty)
പുലർച്ചെ മൂന്ന് മണിയോടെയാണ് പോസ്റ്ററുകൾ ഒട്ടിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ ദൃശ്യങ്ങളിൽ മുഖം വ്യക്തമല്ലാത്തതിനാൽ പ്രതികളെ തിരിച്ചറിയാൻ ഡിസിസി നേതൃത്വം കൂടുതൽ പരിശോധനകൾ നടത്തുകയാണ്.
കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചാൽ കേരളത്തിലെ ജനങ്ങൾ ഹൈക്കമാൻഡിന് മാപ്പ് നൽകില്ല, വയനാട് അടുത്ത അമേഠിയായി മാറും എന്നൊക്കെയാണ് പോസ്റ്ററുകളിൽ പറയുന്നത്. ഈ നീക്കത്തിന് പിന്നിൽ സുസജ്ജമായ ആസൂത്രണമുണ്ടെന്നാണ് പാർട്ടി വൃത്തങ്ങളുടെ വിലയിരുത്തൽ. പ്രിയങ്ക ഗാന്ധിയുടെ മണ്ഡലത്തിൽ പോലും ഇത്തരം പ്രതിഷേധങ്ങൾ ഉയരുന്നത് ഹൈക്കമാൻഡ് അതീവ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്. ഇന്ന് ഉച്ചയ്ക്ക് മുൻപായി ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചേക്കുമെന്ന സൂചനകൾ പുറത്തുവന്നിരുന്നു.
Story Summary
Posters protesting against Rahul Gandhi and Priyanka Gandhi have appeared in Wayanad and Kozhikode, targeting the party high command over the ongoing Kerala Chief Minister selection process. The posters warn that appointing K.C. Venugopal as CM would lead to public backlash, adding fuel to the intense power struggle between the V.D. Satheesan and K.C. Venugopal camps.

