ന്യൂഡല്‍ഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച അന്തിമ തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇന്ന് വൈകിട്ടോടെ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. വി.ഡി. സതീശന്‍, കെ.സി. വേണുഗോപാല്‍ എന്നിവരുടെ പേരുകളാണ് പ്രധാനമായും പരിഗണിക്കപ്പെടുന്നത്. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് അന്തിമ തീരുമാനം വരുന്നത്.(Congress High Command To Announce New Kerala Chief Minister Today)
സംസ്ഥാനത്ത് മുഖ്യമന്ത്രി പദവിയെച്ചൊല്ലി ഗ്രൂപ്പ് പോരും ഫ്ലെക്സ് യുദ്ധവും മുറുകിയ പശ്ചാത്തലത്തില്‍, തീരുമാനം വൈകിക്കുന്നത് തിരിച്ചടിയാകുമെന്ന് ഹൈക്കമാന്‍ഡ് വിലയിരുത്തുന്നു. അതിനാല്‍ ഇന്ന് തന്നെ പ്രഖ്യാപനം നടത്തി തര്‍ക്കങ്ങള്‍ പരിഹരിക്കാനാണ് നീക്കം. നിരീക്ഷകരുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാകും ഹൈക്കമാന്‍ഡ് അന്തിമ നിലപാട് സ്വീകരിക്കുക.
Story Summary
The Congress High Command is expected to announce the next Chief Minister of Kerala this evening following final discussions in New Delhi. Senior leaders are hopeful for a resolution today to end the ongoing uncertainty and leadership tussle within the state unit.

