Description
Digital Voice of Kerala
Tuesday, May 12, 2026

Digital Voice of Kerala
HomeCrimeഅവയവക്കടത്ത് കേസ്: നജീബിന് പത്തിലേറെ ഇടപാടുകളിൽ പങ്കെന്ന് സൂചന; അന്വേഷണം വ്യാപിപ്പിക്കുന്നു...

അവയവക്കടത്ത് കേസ്: നജീബിന് പത്തിലേറെ ഇടപാടുകളിൽ പങ്കെന്ന് സൂചന; അന്വേഷണം വ്യാപിപ്പിക്കുന്നു | Kerala Organ Trafficking Case

🎙️ Latest Podcast

കൊച്ചി: കേരളത്തെ ഞെട്ടിച്ച അവയവക്കടത്ത് കേസിൽ അന്വേഷണം ശക്തമാക്കി പോലീസ്. എറണാകുളം റൂറൽ പോലീസിന് പുറമെ കൊച്ചി സിറ്റി പോലീസും കേസിൽ പ്രത്യേക അന്വേഷണം ആരംഭിച്ചു. ഡിസിപിക്കാണ് സിറ്റിയിലെ അന്വേഷണ ചുമതല. പ്രതി നജീബിന് ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്നും ഇത് തട്ടിപ്പിനായി ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു.(Kerala Organ Trafficking Case Investigation Expands To Kochi City Police)

കഴിഞ്ഞ മൂന്ന് വർഷമായി നജീബ് ഈ ശൃംഖലയുടെ ഭാഗമാണ്. പത്തിലേറെ അവയവക്കൈമാറ്റങ്ങൾ ഇയാളുടെ നേതൃത്വത്തിൽ നടന്നതായാണ് പ്രാഥമിക വിവരം. സാമ്പത്തിക തട്ടിപ്പ് ഉൾപ്പെടെ 12 കേസുകളിൽ ഇയാൾ പ്രതിയാണ്. വ്യാജരേഖകൾ ചമയ്ക്കാൻ കൊച്ചി സിറ്റി പരിധിയിലുള്ള സ്ഥലങ്ങൾ ഇവർ താവളമാക്കിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി അമ്പലമേട് സ്റ്റേഷനിൽ പുതിയ കേസ് രജിസ്റ്റർ ചെയ്തു.

അവയവക്കടത്തിന് പിന്നിൽ രാജ്യാന്തര ബന്ധമുണ്ടോ എന്ന് സംശയമുണ്ട്. പ്രതിയുടെ പാസ്‌പോർട്ടും ഫോണും ഡയറിയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ആശുപത്രികളുടെ അറിവോടെയാണോ രേഖകൾ ചമച്ചതെന്നും അന്വേഷിക്കുന്നുണ്ട്.

Story Summary

Investigation into the illegal organ trade racket in Kerala has expanded with Kochi City Police forming a special wing to probe kingpin Najeeb Kallatra’s operations. Police are examining potential international links and the alleged involvement of hospitals and influential figures in the racket.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.