വയനാട്: ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി ഒരുങ്ങുന്ന ടൗൺഷിപ്പിൽ നിർമ്മാണം പൂർത്തിയായ 30 വീടുകൾ കൂടി ഇന്ന് സാങ്കേതികമായി കൈമാറും. ഇതോടെ പദ്ധതിയിൽ കൈമാറുന്ന ആകെ വീടുകളുടെ എണ്ണം 83 ആകും. (Wayanad Landslide Survivors Wait For Completion Of All Houses In New Township)
ആദ്യഘട്ടത്തിൽ വിഭാവനം ചെയ്ത 178 വീടുകളുടെയും നിർമ്മാണം പൂർത്തിയായ ശേഷം ഒന്നിച്ച് താമസം തുടങ്ങാനാണ് ഗുണഭോക്താക്കളുടെ തീരുമാനം. നിലവിൽ 83 വീടുകൾ കൈമാറാൻ സജ്ജമായി.
മഴക്കാലം എത്തുന്നതിന് മുൻപ് 178 കുടുംബങ്ങളെയും മാറ്റിപ്പാർപ്പിക്കാനാകുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. എന്നാൽ, ഈ മാസം അവസാനത്തോടെ മുഴുവൻ വീടുകളുടെയും നിർമ്മാണം പൂർത്തിയാക്കുമെന്ന് നിർമ്മാണച്ചുമതലയുള്ള ഊരാളുങ്കൽ സൊസൈറ്റി അറിയിച്ചു.
Story Summary
Thirty more houses will be technically handed over to Wayanad landslide survivors at the new township today, bringing the total to 83. However, survivors have decided to start living there only after the completion of all 178 houses, which is expected by the end of this month.

