തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ കേരളത്തിൽ പുതിയ മന്ത്രിസഭാ രൂപീകരണത്തിനുള്ള ചർച്ചകൾ യുഡിഎഫ് പാളയത്തിൽ സജീവമായി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകൾക്കിടയിൽ ഹൈക്കമാൻഡ് സമവായത്തിന് ശ്രമിക്കുകയാണ്. ഇവർക്ക് പുറമെ സണ്ണി ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരും സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ പട്ടികയിലുണ്ട്.(UDF Kerala Cabinet Formation And Probable Minister List 2026)
തിരുവനന്തപുരത്ത് നിന്ന് കെ. മുരളീധരൻ, എൻ. ശക്തൻ എന്നിവരുടെ പേരുകൾക്കാണ് മുൻഗണന. യുവനേതാക്കളായ പി.സി. വിഷ്ണുനാഥ്, മാത്യു കുഴൽനാടൻ, ടി. സിദ്ദീഖ്, എം. ലിജു എന്നിവരും മന്ത്രിസഭയിൽ എത്തിയേക്കും. കോട്ടയത്തു നിന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനൊപ്പം ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മന്റെ പേരും ഉയർന്നു വരുന്നുണ്ട്. മുൻ മന്ത്രിമാരായ എ.പി. അനിൽ കുമാർ, എൻ. ശക്തൻ എന്നിവരും സാധ്യതാ പട്ടികയിലുണ്ട്.
പാലക്കാട് നിന്ന് വി.ടി. ബൽറാം, എറണാകുളത്ത് നിന്ന് ടി.ജെ. വിനോദ്, ഇടുക്കിയിൽ നിന്ന് റോയി കെ. പൗലോസ്, കൊല്ലത്ത് നിന്ന് ബിന്ദു കൃഷ്ണ, എം. വിൻസെന്റ്, ഷാനിമോൾ ഉസ്മാൻ എന്നിവരെയും വിവിധ പ്രാദേശിക-സമുദായ സമവാക്യങ്ങളുടെ അടിസ്ഥാനത്തിൽ പരിഗണിക്കുന്നു. മുഖ്യമന്ത്രിയുൾപ്പെടെ 21 അംഗ മന്ത്രിസഭയാണ് അധികാരമേൽക്കുക.
ഇത്തവണ അഞ്ച് മന്ത്രിസ്ഥാനങ്ങൾ ലീഗിന് ലഭിക്കുമെന്നാണ് സൂചന. കേരള കോൺഗ്രസ് (ജോസഫ്) രണ്ട് സീറ്റുകൾ ആവശ്യപ്പെട്ടെങ്കിലും ഒരു മന്ത്രിസ്ഥാനം നൽകാനാണ് ആലോചിക്കുന്നത്. ആർഎസ്പിക്കും ഒരു മന്ത്രിസ്ഥാനം ലഭിച്ചേക്കും. ഹൈക്കമാൻഡ് നിരീക്ഷകർ എത്തിയ ശേഷം എംഎൽഎമാരുടെ അഭിപ്രായം കൂടി പരിഗണിച്ചാകും മന്ത്രിസഭയുടെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുക.
Story Summary
Following the UDF victory, intensive discussions have started for the formation of the new Kerala cabinet. While the Chief Minister race is between VD Satheesan, KC Venugopal, and Ramesh Chennithala, several senior and youth leaders like Chandy Oommen and Mathew Kuzhalnadan are in the probable ministers’ list.

