This Content Is Only For Subscribers
ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പള്ളികളിലൊന്നായ മാലിക് ദീനാർ ജുമാ മസ്ജിദിന് നൂറ്റാണ്ടുകളുടെ ഒഴുക്കിന് സാക്ഷ്യം വഹിച്ചിട്ടുണ്ട് (Malik Deenar Juma Masjid). ഇന്ത്യൻ ഉപഭൂഖണ്ഡത്തിലൂടെ സഞ്ചരിച്ച വ്യാപാരികളുടെയും സഞ്ചാരികളുടെയും നിരവധി കഥകൾ ഈ മസ്ജിദ് നിശബ്ദമായി കാത്തുസൂക്ഷിക്കുന്നു. പരമ്പരാഗത കേരള, അറബിക് വാസ്തുവിദ്യാ ശൈലിക്കളെ സമന്വയിപ്പിക്കുന്ന ഈ വിശുദ്ധ മസ്ജിദിന് ആകർഷണീയമായ ചരിത്രവും ആത്മീയ പ്രാധാന്യവും ഏറെയാണ്. ഏഴാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട മാലിക് ദിനാർ പള്ളി ഇസ്ലാമിക പാരമ്പര്യത്തിന്റെയും അത്ഭുതങ്ങളുടെയും കലവറയാണ്.
നൂറ്റാണ്ടുകളുടെ പഴക്കമാണ് കേരളത്തിൽ ഇസ്ലാം മതത്തിന് ഉള്ളത്, ഇന്ത്യയിൽ ഇസ്ലാം മതം ആദ്യമായി പ്രചരിക്കുന്നതും കേരളത്തിലാണ്. അന്ന് മുതൽ ഇന്നുവരെയുള്ള ഇസ്ലാമിക ചരിത്രത്തിന്റെ സുവർണ്ണ താളുകളിൽ ഇടംപിടിച്ചതാണ് മാലിക് ദിനാർ പള്ളി. ചന്ദ്രഗിരിപ്പുഴയുടെ തീരത്തതാണ് കേരളത്തിലെ പ്രധാന മുസ്ലിം തീർഥാടന കേന്ദ്രമായ മാലിക് ദിനാർ പള്ളി ഉള്ളത് . കാസർകോട് ടൗണിലെ തളങ്കരയിലാണ് 1400 വർഷത്തിലേറെ പഴക്കവും പാരമ്പര്യവും ഉറങ്ങുന്ന ഈ പുണ്യ പുരാതന മസ്ജിദ് സ്ഥിതിചെയ്യുന്നത്.
കേരളത്തിന്റെ ഇസ്ലാമിക പൈതൃകത്തിന്റെയും കാലത്തിന് മുൻപേ സഞ്ചരിച്ച വാസ്തു ശിൽപ മികവിന്റെയും അടയാളമാണ് ഈ പള്ളി. മരത്തിൽ തീർത്ത് വാതിലുകളും ജനാലകളും. മരത്തിന്റെ കാതലിൽ കൊത്തിയുണ്ടാക്കിയ കൊച്ചുപുഷ്പങ്ങളും വള്ളികളും ഇലകളുമെല്ലാം അതി മനോഹരമായ ദൃശ്യ വിസ്മയം തന്നെ ഒരുക്കുന്നു. പള്ളിയുടെ നിർമ്മാണത്തിനായി അറേബ്യയിൽ നിന്നും കൊണ്ടുവന്ന വെണ്ണക്കല്ല് ഉപയോഗിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു. മാലിക് ഇബ്നു ദീനാർ അന്ത്യവിശ്രമം കൊള്ളുന്ന മക്ബറയും ഈ പള്ളിയിലാണ്.
കപ്പൽ കയറിവന്ന പാരമ്പര്യം
ഏകദേശം 1423 വർഷമായി ഈ പള്ളി നിർമിച്ചിട്ട്. അറേബ്യയിൽ നിന്നും കപ്പൽ കയറി ഒരു സംഘം ഇസ്ലാം മത പ്രവാചകന്മാർ കേരളത്തിലെത്തുന്നു. ഇവർ പ്രവാചകൻ മുഹമ്മദ് നബിയുടെ കാലത്ത് ജീവിച്ചിരുന്ന അദ്ദേഹത്തിന്റെ അനുചരന്മാരായിരുന്നു. മാലിക് ബിൻ ദീനാറായിരുന്നു അവരിൽ പ്രധിനി. ദിശയോ ദിക്കോ അറിയാതെ കടൽ യാത്ര അവർ ആരംഭിച്ചത് ഇന്ത്യയിൽ ഇസ്ലം മത പ്രചാരണം ലക്ഷ്യമാക്കി കൊണ്ടാണ്. ഏറെ നാളത്തെ യാത്രയ്ക്കൊടുവിൽ കപ്പൽ കേരളത്തിന്റെ തീരത്തെത്തി. മാലിക് ബിൻ ദിനാറും 22 പേരടങ്ങുന്ന സംഘത്തിന്റെ പ്രധന ലക്ഷ്യം മത പ്രബോധനവും പള്ളികളുടെ നിർമാണവും ആയിരുന്നു. ഇതേ തുടർന്ന് കർണാടകയിലും കേരളത്തിലുമായി പത്തു പള്ളികൾ നിർമ്മിച്ചു. കൊടുങ്ങല്ലൂർ, കൊല്ലം, മാടായി, ബാർക്കൂർ, മംഗലാപുരം, കാസർകോട്, കണ്ണൂർ, ധർമ്മടം, പന്തലായിനി, ചാലിയം എന്നിവിടങ്ങളിലാണ് പള്ളികൾ നിർമ്മിച്ചത്.
മാലിക് ദീനാർ ജുമാ മസ്ജിദിൻ്റെ നിർമ്മാണത്തിന് പിന്നിലെ കഥ ഈ പ്രദേശത്തിൻ്റെ ചരിത്രത്തിലും പുരാണങ്ങളിലും ആഴത്തിൽ വേരൂന്നിയതാണ്. പ്രാദേശിക ഐതിഹ്യമനുസരിച്ച്, ബിസി മൂന്നാം നൂറ്റാണ്ട് മുതൽ എ ഡി 12 ആം നൂറ്റാണ്ട് വരെ കേരളം ഭരിച്ചിരുന്ന ചേരസാമ്രാജ്യത്തിലെ അവസാന രാജാവായ ചേരമാൻ പെരുമാളാണ് പള്ളിക്കുള്ള സ്ഥലം സമ്മാനിച്ചത്. ചേരമാൻ പെരുമാൾ, പ്രവാചക ദർശനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മതങ്ങളുടെ ഐക്യത്തെയും സാംസ്കാരിക വിനിമയത്തെയും ആത്മീയ പ്രാധാന്യത്തെയും ഒന്നിപ്പിക്കുവാനും കൂടി വേണ്ടിയായിരുന്നു. രാജാവ് നൽകിയ സ്ഥലത്ത് ഓലമേഞ്ഞ ഒരു ചെറിയ പള്ളി ആദ്യം നിർമ്മിക്കുകയുണ്ടായി. പിന്നെ പല കാലങ്ങളിലായി പള്ളി പുനർനിർമ്മിക്കുകയുണ്ടായി. പഴയ പള്ളിയുടെ അവശിഷ്ട്ടങ്ങൾ ഇതേ സ്ഥലത്തു തന്നെ കുഴിച്ചിമുടി എന്ന് പറയപ്പെടുന്നു.
മൂന്ന് വർഷത്തിൽ ഒരിക്കലാണ് മാലിക് ദീനാർ പള്ളിയിലെ ഉറൂസ്. 20 ദിവസം നീളുന്ന മതപ്രഭാഷണവും 10 ദിവസം നീളുന്ന ആത്മീയ സദസ്സുമാണ് പ്രധാന ചടങ്ങുകൾ. മാലിക് ദീനാർ ജുമാ മസ്ജിദിൻ്റെ വാസ്തുവിദ്യ പരമ്പരാഗത കേരള അറബിക് ശൈലികളുടെ അതിമനോഹരമായ മിശ്രിതമാണ്. പ്രദേശത്തിൻ്റെ സാംസ്കാരിക പൈതൃകത്തെ പ്രതിഫലിപ്പിക്കുന്നു രീതിയിലാണ് പള്ളി നിർമ്മിച്ചിരിക്കുന്നത്. ഏഴാം നൂറ്റാണ്ടിലെ ഈ അത്ഭുതത്തിന് ഐക്യത്തിൻ്റെയും വിശ്വാസത്തിൻ്റെയും പ്രതീകമായ നാല് മിനാരങ്ങൾ ഉണ്ട്. കേരളത്തിൻ്റെ കരകൗശലത്തെ പ്രകടമാക്കുന്ന സങ്കീർണ്ണമായ തടിയിലെ കൊത്തുപണികൾ, പള്ളിയുടെ ചുവരുകൾ അലങ്കരിക്കുന്ന് അറബിക് കാലിഗ്രാഫിയാൽ നിറഞ്ഞിരിക്കുന്നു.
സങ്കീർണ്ണമായ കൊത്തുപണികൾ, ഇണങ്ങുന്ന നിറങ്ങൾ, ശാന്തമായ അന്തരീക്ഷം എന്നിവയിലാണ് മസ്ജിദിൻ്റെ സൗന്ദര്യം. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ പള്ളി എന്ന നിലയിൽ, മതസൗഹാർദം, കേരളത്തിൻ്റെ ഇസ്ലാമിക പൈതൃകം, സാംസ്കാരിക വിനിമയം എന്നിവയെ പ്രതീകപ്പെടുത്തുന്ന് ഒരു കേന്ദ്രം കൂടിയാണ് പള്ളി. സാംസ്കാരിക സമന്വയത്തിൻ്റെയും ആത്മീയത്തയുടെയും ചരിത്രപരമായ മാസ്റ്റർപീസാണ് മാലിക് ദിനാർ പള്ളി.



