Home‘കൊലയാളി മേരി’, ചരിത്രത്തിൽ തൂക്കിലേറ്റപ്പെട്ട ആനയുടെ കഥ | Murderous Mary

‘കൊലയാളി മേരി’, ചരിത്രത്തിൽ തൂക്കിലേറ്റപ്പെട്ട ആനയുടെ കഥ | Murderous Mary

മനുഷ്യന്റെ നീതിയും നിയമവും മറ്റു ജീവജാലങ്ങളിലേക്ക് അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാലോ?. ഭൂമിയിൽ മനുഷ്യരെ പോലെ തന്നെ ജീവിക്കാൻ അവകാശം മൃഗങ്ങൾക്കുമില്ലേ?. മറ്റ് ജീവികളുടെ ജീവിന് യാതൊരു പരിഗണനയും നൽകാതെ സ്വയം ശരിയും തെറ്റും എന്താണെന്ന് നിർണ്ണയിക്കുന്നു മനുഷ്യർ, അവർ തന്നെ ശിക്ഷ നടപ്പിലാകുന്നു. അങ്ങനെ മനുഷ്യർ ഒരു ആനയ്ക്ക് സ്വയം ശിക്ഷ വിധിക്കുന്നു, അത് അവർ നടപ്പിലാക്കുന്നു. ചരിത്രത്തിൽ ആദ്യമായും ഒരുപക്ഷെ അവസാനമായും തൂക്കിലേറ്റപ്പെട്ട ഒരു ആനയുണ്ട്. ഒരു ഏഷ്യൻ ആന. മനുഷ്യന്റെ സ്വാർത്ഥതയ്ക്കു മുന്നിൽ സ്വന്തം ജീവൻ നഷ്ട്ടമായ മേരിയെന്ന സർക്കസ് ആന (Murderous Mary). അമേരിയ്ക്കയുടെ സർക്കസ് ചരിത്രത്തിൽ വേദനിപ്പിക്കുന്ന മുറിവായി മാറിയ മേരിയുടെ കഥ ഇന്നും നിറഞ്ഞുനിൽക്കുന്നു.

1894 ലാണ് മേരി എന്ന ഏഷ്യൻ ആന ജനിക്കുന്നത്. മേരിയുടെ ജന്മസ്ഥലം എവിടെയാണ് എന്ന് വ്യക്തമല്ല. ശ്രീ ലങ്കയിലാണ് എന്നും മറ്റുചിലർ ഏഷ്യയിലെ ഏതോ ഉൾകാട്ടിൽ ജനിച്ചതാകാമെന്നും പറയപ്പെടുന്നു. ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ തന്നെ മേരി അമേരിക്കയിലെ സ്പാർക്ക്സ് വേൾഡ് ഫേമസ് സർക്കസ് ഷോയുടെ ഭാഗമാകുന്നു. സർക്കസിലെ ഏറ്റവും പ്രധാന ആകർഷണമായി മേരി വളരെ പെട്ടന്ന് തന്നെ മാറിയിരുന്നു. സർക്കസിന്റെ പ്രശസ്തിക്കും വളർച്ചയ്ക്കും മേരി വഹിച്ച പങ്ക് വളരെ വലുതായിരുന്നു. മേരിയെ കാണാൻ വേണ്ടി മാത്രം നിരവധി പേരായിരുന്നു എത്തിയിരുന്നത്. അതുകൊണ്ടു തന്നെ സർക്കസ് ഉടമയായിരുന്ന ചാർളി സ്പാർക്സിന് അറിയാമായിരുന്നു സർക്കസിന്റെ ഏറ്റവും വലിയ സമ്പത്ത് മേരിയാണ് എന്ന്.

ചില്ലറകാരിയായിരുന്നില്ല മേരി, അഞ്ചു ടൺ ഭാരമായിരുന്നു മേരിയുടേത് . ശാരീരികമായും ബുദ്ധിപരമായും നല്ലരീതിയിൽ തന്നെ പരിശീലനം ലഭിച്ചിരുന്നു. ബുദ്ധിപരമായ പെരുമാറ്റം, കലാപരമായ കഴിവുകൾ എന്നിവയുൾപ്പെടെ അസാധാരണമായ കഴിവുകൾ മേരി പ്രകടിപ്പിച്ചു. നൃത്ത പരിപാടികൾ സംഗീത ക്യൂ പ്രതികരണങ്ങൾ പ്രകടന വൈദഗ്ദ്ധ്യത്താലും കോമഡി ടൈമിംഗ് എന്നിവയിലൂടെയും പ്രേക്ഷകരെ ആകർഷിക്കുകയും ചെയ്ത, ഏറെ കഴിവുള്ള അവിസ്മരണീയവുമായ സർക്കസ് അവതാരകയായിരുന്നു മേരി എന്ന ആന.

കാണികളെ ത്രസിപ്പിച്ചിരുന്ന മേരിയുടെ ജീവിതത്തിൽ വളരെ പെട്ടാണ് ഇരുട്ടുമുടിയത്. 1916 സെപ്റ്റംബറിൽ വിർജീനിയക്ക് അടുത്തുള്ള കിങ്‌സ്‌പോർട്ടിൽ സ്പാർക്ക്സ് വേൾഡ് ഫേമസ് സർക്കസ് എത്തിയിരുന്നു. എന്നാൽ ഇത്തവണ മേരിയുടെ കാര്യങ്ങൾ നോക്കിനടത്തുവാൻ പഴയ ആനക്കരനില്ലായിരുന്നു. പകരം ആനയെ കുറിച്ച് ഒന്നും തന്നെ അറിവില്ലാത്ത ഒരു ഹോട്ടൽ പണിക്കാരനായിരുന്ന വാൾട്ടർ റെഡ് എൽഡ്രിഡ്ജിനായിരുന്നു മേരിയെ നോക്കുന്നതിനുള്ള ചുമതല.

സർക്കസ് പുതിയതായി ഒരു പട്ടണത്തിൽ വന്നാൽ കാണികളെ ആകർഷിക്കുന്നതിനായി ഒരു പരേഡ് നടത്തുന്നത് സ്വാഭാവികമായിരുന്നു. എല്ലാവട്ടവും നടത്താറുള്ളത് പോലെ കിങ്‌സ്‌പോർട്ടിലും പരേഡ് നടത്തുകയുണ്ടായി. ടെന്നീസ്‌സിയിലെ കിങ്‌സ്‌പോർട്ടിൽ തങ്ങളുടെ വരവറിയിച്ച് വലിയൊരു പരേഡ് തന്നെ നടത്തുകയുണ്ടായി. സർക്കസ് ഷോയിലെ പ്രധാന ആകർഷണമായ മേരിയും പരേഡിൽ ഉണ്ടായിരുന്നു. മേരിക്ക് മുകളിലായി വാൾട്ടറും.

നടന്നു നീങ്ങുന്നതിനിടയിൽ മേരി ഒരു നിന്നു. പരേഡ് മുന്നോട്ട് പോയിട്ടും മേരി, അവൾ നിന്ന സ്ഥലത്തു തന്നെ നിലയുറപ്പിച്ചിരുന്നു. അവളുടെ കണ്ണുകൾ വഴിയോരത്തു അടുക്കി വച്ചിരുന്ന തണ്ണിമത്തന്റെ മേലെയായിരുന്നു. മേരി പതിയെ തണ്ണിമത്തന്റെ അടുത്തേക്ക് നടക്കുവാൻ തുടങ്ങിയിരുന്നു. എന്നാൽ പെട്ടന്ന് തന്നെ ആനയെ കുറിച്ച് ഒന്നും അറിഞ്ഞുകൂടാത്ത ആനക്കാരൻ വാൾട്ടർ അവന്റെ കൈയിലിരുന്ന തോട്ടി മേരിയുടെ ദേഹത്തേക്ക് കുത്തിയിറക്കി. തോട്ടിയുടെ കുത്ത് കൊണ്ട മേരി അവളുടെ മുകളിലിരുന്ന് വാൾട്ടറെ തുമ്പികൈ കൊണ്ട് ചുഴറ്റി നിലത്തേക്ക് എറിഞ്ഞു. നിലത്തു വീണ വാൾട്ടറിന്റെ തലയിലേക്ക് ആഞ്ഞു മേരി ചവിട്ടി തുടർന്ന് വാൾട്ടർ സംഭവ സ്ഥലത്തു തന്നെ മരണപ്പെട്ടു.

ഇതുകണ്ട കാണികൾ ചിതറിയോടി. കാണികളിൽ നിന്നും ഒരാൾ മേരിയ്ക്ക് നേരെ അഞ്ചു റൌണ്ട് വെടിഉയർത്തു. മേരിയുടെ ശരീരത്തിൽ നിന്നും ചോര പൊടിഞ്ഞതല്ലാതെ അവളെ ആ വെടിയുണ്ടകൾക്ക് കൊല്ലാൻ സാധിച്ചില്ല. കണ്ടു നിന്നവർ മേരിയെ കൊല്ലുവാൻ ഉച്ചത്തിൽ മുറവിളി കൂട്ടിയിരുന്നു. ജനങ്ങൾ അകെ ഭയപ്പെട്ടിരുന്നു. സംഭവ സ്ഥലത്തുണ്ടായിരുന്നവരിൽ ചിലർ തങ്ങളുടെ പട്ടണത്തിൽ മേരിയെ കൊണ്ടുവരരുത് എന്ന് ആവിശ്യം ഉന്നയിച്ചു. “കിൽ ദി എലെഫന്റ്റ്” എന്ന ജനക്കൂട്ടം മുറവിളികൂട്ടി. ഇതേ തുടർന്ന് ജനങ്ങൾ മേരിക്ക് “Murderous Mary” അഥവാ കൊലയാളി മേരി എന്ന പേര് നൽകി.

അടുത്ത ദിവസങ്ങളിലെ പത്രങ്ങളിൽ മേരിയെ കുറിച്ചായിരുന്നു കഥകൾ. ഏഷ്യൻ പിടിയാനയുടെ കൊമ്പുകളെ കുറിച്ച് കഥകൾ മെനഞ്ഞു. സർക്കസിൽ ആരും വരാതെ ആകുമെന്ന അവസ്ഥയിൽ എത്തിയപ്പോൾ ആനയെ കൊല്ലുവാൻ സർക്കസ് ഉടമ തീരുമാനിക്കുന്നു. 1916 സെപ്റ്റംബർ 13 ന് ടെന്നസിയിലെ എർവിനിൽ പ്രാദേശിക റെയിൽറോഡ് യാർഡിൽ ഒരു താൽക്കാലിക എക്സിക്യൂഷൻ സൈറ്റ് തയ്യാറാക്കി. 100 ടൺ ഭരണമുള്ള ക്രെയിൻ മേരിക്കായി തൂക്കുമരമാക്കി മാറ്റി. അവളെ കൊല്ലുവാനായി കൊണ്ടുപോകുന്നതാണ് എന്ന് അറിയാതെ മേരി വളരെ ശാന്തയായി നടന്നു നീങ്ങി. ആനയുടെ ദേഹത്ത് ക്രൈനിന്റെ ചങ്ങല വലിച്ചിടുവാൻ ആരും തന്നെ ആദ്യം തയാറായില്ല. റെയിൽവേ ജോലിക്കാരെയായിരുന്നു ഈ ദൗത്യം ഏൽപ്പിച്ചിരുന്നത്. അവസാനം കുറച്ചു പേർ ചേർന്ന് മേരിയുടെ കഴുത്തിൽ ചങ്ങലയും കയറും കെട്ടി മുറുക്കി. മേരിയെ തൂക്കിലേറ്റുന്നത് കാണുവാൻ വേണ്ടി 2500-ൽ അധികം മനുഷ്യർ അവിടെ തടിച്ചു കുടിയിരുന്നു ക്ലിഞ്ച്ഫീൽഡ് റെയിൽറോഡ് യാർഡിൽ.

അന്ന് വൈകുന്നേരം നാല് മണിക്കും അഞ്ച് മണിക്കും ഇടയിൽ മേരിയെ ക്രെയിനിൻ്റെ ബൂം ഉയർത്തി, മേരിയെ നിലത്തു നിന്ന് ഉയർത്തി പതുക്കെ കൊല്ലുവാൻ ശ്രമിച്ചു. ശ്വാസം കിട്ടാതെവന്നപ്പോൾ മേരി ശക്തമായി രണ്ടു കാലുകളും ഇളക്കുവൻ ആരംഭിച്ചു. നിമിഷങ്ങൾക്കുളിൽ ചെയിൻ പൊട്ടി മേരി നിലത്തു വീണു. മേരി നിലത്തു വീഴുന്നത് കണ്ട ജനങ്ങൾ ഭയപ്പെടുകയും ചിലർ ചിതറി ഓടുകയും ചെയ്യ്തിരുന്നു. എന്നാൽ നിലത്തു വീണ മേരിക്ക് എഴുന്നേക്കുവാൻ സാധിച്ചിരുന്നില്ല. വീഴ്ച്ചയിൽ മേരിയുടെ നട്ടെല്ല് ഒടിഞ്ഞിരുന്നു. നിലത്തു വേദന സാഹിക്കുവാൻ കഴിയാതെ അവിടെ തന്നെ കിടന്നു. ഒന്ന് എഴുന്നേൽക്കാൻ പോലും അവൾ ശ്രമിച്ചിരുന്നില്ല. പിന്നെയും റെയിൽവേ പണിക്കാർ ഓടിവന്നു ചങ്ങലയും കയറുകളും അവളുടെ കഴുത്തിന് ചുറ്റും മുറുക്കി. ക്രെയിനിന്റെ ബൂം പിന്നെയും ഉയർന്നു. ഇത്തവണ ഉന്നം തെറ്റിയില്ല ശ്വാസം കിട്ടാതെ മേരി ജീവൻ വെടിഞ്ഞു.

അങ്ങനെ അമേരിക്കയിലെ ഏറ്റവും മികച്ച സർക്കസ് ആന എന്ന തലകെട്ടിൽ നിന്നും ചരിത്രത്തിൽ ആദ്യമായി തൂക്കിലേറ്റിയ ആന എന്ന ഖ്യാതി മേരിക്കുള്ളതായി. മേരിയുടെ മരണത്തെ തുടർന്ന് എർവിൻ പട്ടണം “ആനയെ തൂക്കിലേറ്റിയ പട്ടണം” എന്ന് പേരിൽ അറിയപ്പെടുവാൻ തുടങ്ങി. അന്ന് മേരിയെ ഒരു കാരുണ്യവുമില്ലാതെ കൊന്നപ്പോൾ ആർക്കും ഒരു കുറ്റബോധവും തോന്നിയിരുന്നില്ല. സർക്കസിലെ ടിക്കറ്റ് വിറ്റഴിക്കുവാൻ വേണ്ടി ആനയെ കൊല്ലാൻ തന്നെ തീരുമാനിച്ച സർക്കസ്സുടമ. ആനയെ കുറിച്ച യാതൊന്നും അറിയാത്ത മനുഷ്യനെ ആനയെ നോക്കുവാൻ ചുമതലപ്പെടുത്തുന്നു, കഥയുടെ അവസാനം ജീവൻ നഷ്ട്ടമായത് രണ്ട് സാധു ജന്മങ്ങൾക്കാണ്.

മേരിയുടെ മരണത്തിന് തൊട്ടുപിന്നാലെ, സർക്കസ് ഉടമയായ ചാർലി സ്പാർക്‌സ് സർക്കസ് താൽക്കാലികമായി അടച്ചുപൂട്ടി. മേരിയുടെ മരണം അമേരിക്കയിൽ ഉടനീളം ചർച്ചൾക്കു വഴിതിരിച്ചു. സർക്കസുകയിലെ മൃഗങ്ങളുടെ സംരക്ഷണവും അവർക്കു നൽകേണ്ട പ്രാഥമിക സംരക്ഷണത്തെ പറ്റിയും കൂടുതൽ ചിന്തിക്കുവാൻ ആരംഭിച്ചിരുന്നു.

മേരിയുടെ കഥ പല പുസ്തകങ്ങടെയും ഡോക്യുമെൻ്ററിയുടെയും സിനിമടെയുമൊക്കെ ത്രസിപ്പിക്കുന്ന വിഷയമായി മാറി. മേരിയുടെ ദാരുണമായ വിധി മൃഗക്ഷേമത്തിൻ്റെയും അനുകമ്പയുടെയും പ്രാധാന്യത്തിൻ്റെ ശക്തമായ ഓർമ്മപ്പെടുത്തലായി തുടരുന്നു. മേരിയുടെ വധശിക്ഷ മാറ്റത്തിനുള്ള ഒരു ചരട് പോലെയായിരുന്നു. മൃഗസംരക്ഷണത്തിനും ചികിത്സയ്ക്കുമുള്ള സർക്കസ് വ്യവസായത്തിൻ്റെ സമീപനത്തെയും എന്നെന്നേക്കുമായി മാറ്റിമറിച്ചു.

WhatsApp Channel Banner

Latest updates

ലോകകപ്പ് ഫൈനൽ: കൊച്ചിയിൽ സുരക്ഷയും പട്രോളിംഗും ശക്തമാക്കി സിറ്റി...

കൊച്ചി: ഫിഫ ലോകകപ്പ് ഫുട്ബോൾ കലാശപ്പോരാട്ടത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചി നഗരത്തിൽ കർശന സുരക്ഷാ ക്രമീകരണങ്ങളുമായി സിറ്റി പോലീസ് (Kochi city police fifa world cup final). ഫൈനൽ മത്സരത്തിന് ശേഷമുള്ള വിജയാഘോഷങ്ങൾ...

ഫുട്ബോൾ ഫൈനൽ ആവേശം: കേരളത്തിന് പിന്നാലെ മേഘാലയയിലും മണിപ്പൂരിലും...

തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോൾ ഫൈനൽ പോരാട്ടത്തോടനുബന്ധിച്ച് കേരളത്തിന്റെ മാതൃക പിന്തുടർന്ന് കൂടുതൽ സംസ്ഥാനങ്ങൾ അവധി പ്രഖ്യാപിച്ചു (World cup final holiday). ഫൈനൽ മത്സരം പ്രമാണിച്ച് കേരളത്തിന് പുറമെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ മേഘാലയ,...

ഡൽഹി ജിടിബി ആശുപത്രിയിൽ ചികിത്സയിലിരുന്ന രോഗിയുടെ മേൽ ഫാൻ...

ന്യൂഡൽഹി: ഡൽഹിയിലെ ഗുരു തേജ് ബഹാദൂർ (ജിടിബി) സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗി മേൽക്കൂരയിലെ ഫാൻ അറ്റുവീണ് മരിച്ചു (Delhi gtb hospital ceiling fan accident). ഡൽഹി സ്വദേശിയായ മുഹമ്മദ്...

‘കുംഭമേള വൈറൽ പെൺകുട്ടി’ വീണ്ടും കൊച്ചി പൊലീസിന് മുന്നിൽ;...

കൊച്ചി: ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ‘കുംഭമേള വൈറൽ പെൺകുട്ടി’ വീണ്ടും പോലീസിന് മുന്നിൽ ഹാജരായി (Kumbh mela viral girl). കൊച്ചി സെൻട്രൽ പോലീസ് സ്റ്റേഷനിലാണ് പെൺകുട്ടി നേരിട്ടെത്തിയത്....

കാസർകോട് ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ്: അഞ്ചാം പ്രതിയും പിടിയിൽ;...

കാസർകോട്: പള്ളിക്കരയിൽ പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയായ പതിനേഴുകാരിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന അഞ്ചാം പ്രതിയും അറസ്റ്റിലായി (Kasaragod pocso case). പെരിയ ചെർക്കപ്പാറ അഞ്ചില്ലത്ത് വീട്ടിൽ എ.ജി ഷാഹിദിനെയാണ് (35)...

DON'T MISS

യു.പിയിൽ ഇരുകൈകളിലും വെട്ടുകത്തിയുമായി സ്‌കൂളിലെത്തി പ്രൈമറി സ്‌കൂൾ പ്രധാനധ്യാപിക;...

ലഖ്‌നൗ: ഉത്തർപ്രദേശിലെ കൗശാമ്പിയിൽ സർക്കാർ പ്രൈമറി സ്‌കൂളിലെ പ്രധാനധ്യാപിക ഇരുകൈകളിലും മാരകമായ വെട്ടുകത്തികളുമായി സ്‌കൂളിലെത്തിയത് വലിയ പരിഭ്രാന്തി പരത്തി (Weapons school panic). വിദ്യാർത്ഥികളെയും സഹപ്രവർത്തകരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയ ഈ വിചിത്ര സംഭവത്തിന്റെ...

3 ടൺ ഭാരമുള്ള പീരങ്കി മോഷണം പോയി; നർവാർ...

മധ്യപ്രദേശിലെ ചരിത്രപ്രധാനമായ നർവാർ കോട്ടയിൽ നിന്ന് 3,000 കിലോ ഭാരമുള്ള സിന്ധ്യകാലഘട്ടത്തിലെ പീരങ്കി മോഷണം പോയി. 25-ഓളം വരുന്ന സായുധരായ സംഘം കോട്ടയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് അതിസാഹസികമായി മോഷണം നടത്തിയത്. കോട്ടയിലെ...

‘ഇരിക്കാതിരിക്കാൻ കസേരകൾ നീക്കി’; വിശ്രമമുറിയിൽ നിന്ന് കസേരകൾ നീക്കം...

വിശ്രമമുറിയിലെ കസേരകളും ബെഞ്ചുകളും മാനേജർ എടുത്തുമാറ്റിയ സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ഓട്ടോമൊബൈൽ വർക്ക് ഷോപ്പിലെ ജീവനക്കാരാണ് ഈ ദുരവസ്ഥ നേരിടുന്നത്. മോശം കാലാവസ്ഥയിലും അമിത ചൂടിലും ജോലി ചെയ്യാൻ...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...