HomeKerala Assembly Election 2026കേരളത്തിൽ ജയിച്ച് കയറുന്നത് ആര് ?: ആകാംക്ഷയോടെ മുന്നണികൾ, മുഖ്യമന്ത്രി ചർച്ചകൾ...

കേരളത്തിൽ ജയിച്ച് കയറുന്നത് ആര് ?: ആകാംക്ഷയോടെ മുന്നണികൾ, മുഖ്യമന്ത്രി ചർച്ചകൾ സജീവം | Kerala election result counting day

തിരുവനന്തപുരം: കാത്തിരിപ്പിന് വിരാമം. കേരളം ഇനി അഞ്ചുവർഷം ആര് ഭരിക്കുമെന്ന് ഇന്നറിയാം. വോട്ടെടുപ്പ് കഴിഞ്ഞ് നീണ്ട 25 ദിവസത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. സംസ്ഥാന ചരിത്രത്തിൽ നിർണ്ണായകമായ ഈ തിരഞ്ഞെടുപ്പ് ഫലം മുന്നണികൾക്കെല്ലാം ഒരുപോലെ നെഞ്ചിടിപ്പേറ്റുന്നതാണ്.(Kerala election result counting day CM race updates)

പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഭരണത്തുടർച്ച തടഞ്ഞ് അധികാരത്തിൽ തിരിച്ചെത്താമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ്. എന്നാൽ എക്സിറ്റ് പോൾ ഫലങ്ങളെ തള്ളിക്കളയുന്ന എൽഡിഎഫ്, നേരിയ ഭൂരിപക്ഷത്തിലെങ്കിലും മൂന്നാം പിണറായി സർക്കാർ അധികാരത്തിൽ വരുമെന്ന് അവകാശപ്പെടുന്നു. അതേസമയം, നിയമസഭയിൽ നിർണ്ണായക ശക്തിയായി മാറാൻ ഇത്തവണ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ഫലം പ്രവചനാതീതമായ മുപ്പതിലേറെ മണ്ഡലങ്ങളാണ് ഇത്തവണത്തെ പോരാട്ടത്തെ അങ്ങേയറ്റം ആവേശകരമാക്കുന്നത്.

വിജയസാധ്യത മുന്നിൽക്കണ്ട് കോൺഗ്രസ് ഹൈക്കമാൻഡ് പ്രതിനിധികൾ ഇന്ന് കേരളത്തിലെത്തും. ഫലം അനുകൂലമായാൽ സർക്കാർ രൂപീകരണ നടപടികൾ വേഗത്തിലാക്കാനാണ് നീക്കം. കെ.സി. വേണുഗോപാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം കോൺഗ്രസിനാണെന്ന് മുസ്ലീം ലീഗ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എഐസിസിയെ സംബന്ധിച്ചിടത്തോളം കേരളത്തിലെ വിജയം ദേശീയ തലത്തിൽ വലിയ ഊർജ്ജമാകും. 85 മുതൽ 90 സീറ്റുകൾ വരെയാണ് കോൺഗ്രസ് കേന്ദ്ര നേതൃത്വം കേരളത്തിൽ പ്രതീക്ഷിക്കുന്നത്.

Story Summary

The counting of votes for the Kerala Assembly elections begins at 8 AM, ending a 25-day wait. While UDF hopes for a comeback and LDF eye a historic third term, the focus also remains on potential chief ministerial candidates like K.C. Venugopal if the UDF secures victory.

Clickable Info Box