Description
Digital Voice of Kerala
Sunday, May 3, 2026

Digital Voice of Kerala
HomeCrimeഭാര്യയെ കൊന്നു മുങ്ങിയ പ്രതി 25 വർഷങ്ങൾക്ക് ശേഷം പിടിയിലായ സംഭവം:...

ഭാര്യയെ കൊന്നു മുങ്ങിയ പ്രതി 25 വർഷങ്ങൾക്ക് ശേഷം പിടിയിലായ സംഭവം: തുണയായത് AI ഫോട്ടോ | AI photo

🎙️ Latest Podcast

കോഴിക്കോട്: എടച്ചേരിയിൽ ഭാര്യയെ കൊലപ്പെടുത്തി 2001-ൽ ഒളിവിൽ പോയ പ്രതി 25 വർഷങ്ങൾക്ക് ശേഷം നാദാപുരം പോലീസിന്റെ വലയിലായി. എടച്ചേരി സ്വദേശി ഹമീദാണ് പിടിയിലായത്. വർഷങ്ങൾ പഴക്കമുള്ള പ്രതിയുടെ ഫോട്ടോ ആധുനിക എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇപ്പോഴത്തെ രൂപത്തിലേക്ക് മാറ്റിയതാണ് കേസന്വേഷണത്തിൽ നിർണ്ണായകമായത്.(Suspect who killed wife and absconded arrested after 25 years with the help of the AI photo)

ഭാര്യ ജമീലയെ കൊലപ്പെടുത്തിയ ശേഷം മുങ്ങിയ ഹമീദിനെക്കുറിച്ച് പോലീസിന് യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. പ്രതിയുടെ പക്കലുണ്ടായിരുന്ന പഴയ ഫോട്ടോ പോലീസ് എ.ഐ സഹായത്തോടെ ഹമീദിന് ഇപ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള മാറ്റങ്ങൾ ഉൾപ്പെടുത്തി പുനർനിർമ്മിച്ചു. ഈ ചിത്രവുമായി നടത്തിയ അന്വേഷണമാണ് പ്രതിയെ കാസർകോട് നിന്ന് കണ്ടെത്താൻ സഹായിച്ചത്.

നാട്ടിൽ നിന്ന് മുങ്ങിയ ഹമീദ് കാസർകോട് എത്തിയ ശേഷം മറ്റൊരു വിവാഹം കഴിച്ച് ഒളിവിൽ താമസിച്ച് വരികയായിരുന്നു. കഴിഞ്ഞ ദിവസം പോലീസ് പിടികൂടി ചോദ്യം ചെയ്തപ്പോൾ ആദ്യ ഘട്ടത്തിൽ തന്നെ ഇയാൾ കുറ്റം സമ്മതിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.