HomeIran Israel Conflict'ഞങ്ങൾ നല്ലവരായത് കൊണ്ട് ഇറാന് ഒരാഴ്ചത്തെ സമയം അനുവദിച്ചു': ഖമേനിയുടെ സംസ്ക്കാര...

‘ഞങ്ങൾ നല്ലവരായത് കൊണ്ട് ഇറാന് ഒരാഴ്ചത്തെ സമയം അനുവദിച്ചു’: ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളെ പരിഹസിച്ച് ട്രംപ് | Trump mocks Iran

വാഷിംഗ്ടൺ: മുൻ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങുകൾക്കായി ഇറാനിൽ ഒരാഴ്ചത്തെ സമയം അനുവദിച്ചത് തങ്ങളുടെ നന്മ കൊണ്ടാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസിന്റെ 250-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മൗണ്ട് റഷ്മോറിൽ നടന്ന ആഘോഷപരിപാടികളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(Trump mocks Iran says US gave Iran a week for Khamenei funeral because we are nice)

ഇറാനുമായുള്ള യുദ്ധത്തെക്കുറിച്ച് പരാമർശിച്ച ട്രംപ്, യുഎസ് സൈനിക നടപടിയിൽ ഇറാൻ വലിയ തോൽവിയാണ് നേരിട്ടതെന്ന് അവകാശപ്പെട്ടു. “ഞങ്ങൾ ഇറാനെ ശരിക്കും തകർത്തു. അവർക്ക് സമാധാനം വേണം. ശവസംസ്കാര ചടങ്ങുകൾക്കായി ഞങ്ങൾ അവർക്ക് ഒരാഴ്ച നൽകി, കാരണം ഞങ്ങൾ അത്ര നല്ലവരാണ്,” ട്രംപ് പറഞ്ഞു. പ്രസിഡന്റിന്റെ പരാമർശം കേട്ട് സദസ്സിൽ ചിരിയും വലിയ ആരവങ്ങളുയർന്നു.

ഫെബ്രുവരി 28-ന് നടന്ന യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിലാണ് ഖമനേയിയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്. യുദ്ധസാഹചര്യവും സുരക്ഷാ ഭീഷണിയും കണക്കിലെടുത്ത് മാറ്റിവെച്ച സംസ്കാര ചടങ്ങുകൾ, കഴിഞ്ഞ മാസം ഒപ്പുവെച്ച താൽക്കാലിക വെടിനിർത്തൽ കരാറിനെത്തുടർന്നാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ടെഹ്‌റാനിൽ ആരംഭിച്ച വിലാപയാത്ര ക്വാം, ഇറാഖിലെ നജഫ്, കർബല എന്നീ നഗരങ്ങൾ പിന്നിട്ട് ജൂലൈ 9-ന് മഷ്ഹദിലാണ് സമാപിക്കുക. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ചടങ്ങിൽ പ്രതിനിധികളെ അയച്ചിട്ടുണ്ട്.

Story Summary

US President Donald Trump mocked Iran during an Independence Day address at Mount Rushmore, claiming that Washington had “generously” allowed Iran a week to hold the funeral of former Supreme Leader Ayatollah Ali Khamenei. Khamenei was killed in a US-Israeli strike on February 28, and his state funeral is currently underway across Iran and Iraq following a recent ceasefire.

WhatsApp Channel Banner

Latest updates

ധീരജവാന്മാരുടെ ത്യാഗം വരും തലമുറകൾക്ക് പ്രചോദനം’: കാർഗിൽ യുദ്ധവീരന്മാർക്ക്...

ലേ: 1999-ലെ കാർഗിൽ യുദ്ധത്തിൽ മാതൃരാജ്യത്തിനായി ജീവൻ ബലിനൽകിയ ധീരജവാന്മാർക്ക് പ്രണാമമർപ്പിച്ച് ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേന. മാതൃരാജ്യത്തോടുള്ള അവരുടെ സമാനതകളില്ലാത്ത ധീരതയും ത്യാഗവും പ്രതിബദ്ധതയും വരുംതലമുറകൾക്ക് എക്കാലവും പ്രചോദനമാകുമെന്ന്...

‘എൻ്റെ പ്രവർത്തനം മഹാരാഷ്ട്രയിൽ തന്നെ’: ദേശീയ രാഷ്ട്രീയത്തിലേക്ക് മാറുന്നുവെന്ന...

നാഗ്പൂർ: ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുമാറുന്നുവെന്ന ഊഹാപോഹങ്ങളും പ്രചാരണങ്ങളും തള്ളി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. തന്റെ പ്രവർത്തനവും സാന്നിധ്യവും മുംബൈയിലും മഹാരാഷ്ട്രയിലും മാത്രമായി ഒതുങ്ങുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. നാഗ്പൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Devendra...

IPS ഉദ്യോഗസ്ഥൻ ഉൾപ്പെടെ 5 പോലീസുകാരെ സസ്‌പെൻഡ് ചെയ്ത്...

കൊൽക്കത്ത: മുൻ തൃണമൂൽ കോൺഗ്രസ് സർക്കാരിന്റെ കാലത്ത് പക്ഷപാതപരമായി പ്രവർത്തിച്ചുവെന്ന ആരോപണത്തെ തുടർന്ന് ഒരു ഐ.പി.എസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ അഞ്ച് പോലീസ് ഉദ്യോഗസ്ഥരെ പശ്ചിമ ബംഗാൾ സർക്കാർ സസ്‌പെൻഡ് ചെയ്തു. മുഖ്യമന്ത്രി സുവേന്ദു...

കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത:...

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ കനക്കാൻ സാധ്യതയുള്ളതിനെ തുടർന്ന് വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.(Kerala Weather Forecast IMD...

ഉക്രെയ്നിലെ ഒഡെസ തുറമുഖത്ത് കപ്പലിന് നേരെ ആക്രമണം: 4...

ന്യൂഡൽഹി: ഉക്രെയ്നിലെ ഒഡെസ തുറമുഖത്ത് ചരക്കുകപ്പലിന് നേരെ ആക്രമണം. ഇതിൽ നാല് ഇന്ത്യൻ പൗരന്മാർ ഉണ്ടായിരുന്നു. ആക്രമണത്തിൽ രണ്ട് ഇന്ത്യൻ ജീവനക്കാർ സുരക്ഷിതരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.(Ship With Four Indians Struck At Ukraine...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....