HomeWorldആയത്തുള്ള അലി ഖമേനിക്കൊപ്പം കൊച്ചുമകളുടെ ഭൗതിക ശരീരവും പൊതുദർശനത്തിന് വച്ചു: കണ്ണീർക്കാഴ്ച,...

ആയത്തുള്ള അലി ഖമേനിക്കൊപ്പം കൊച്ചുമകളുടെ ഭൗതിക ശരീരവും പൊതുദർശനത്തിന് വച്ചു: കണ്ണീർക്കാഴ്ച, പ്രതികാര മുദ്രാവാക്യങ്ങളുമായി ജനക്കൂട്ടം | Ayatollah Ali Khamenei funeral

ടെഹ്‌റാൻ: മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്കാര ചടങ്ങുകൾക്ക് ടെഹ്‌റാനിൽ തുടക്കമായി. ഖമേനിയുടെ ഭൗതികദേഹം പൊതുദർശനത്തിനായി ഗ്രാൻഡ് മൊസല്ലയിൽ എത്തിച്ചപ്പോൾ പതിനായിരക്കണക്കിന് ആളുകളാണ് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. ഖമേനിക്കൊപ്പം കൊല്ലപ്പെട്ട അദ്ദേഹത്തിന്റെ കൊച്ചുമകൾ സഹ്‌റ മുഹമ്മദി ഗോൽപയേഗാനിയുടെ ഭൗതികദേഹവും ഇതിനോടൊപ്പം പൊതുദർശനത്തിന് വെച്ചിട്ടുണ്ട്.(Ayatollah Ali Khamenei funeral, Thousands gather in Tehran chanting slogans of revenge)

ചടങ്ങിൽ പങ്കെടുത്ത ആയിരക്കണക്കിന് അനുയായികൾ കയ്യിൽ ചുവന്ന കൊടികളേന്തി ‘അമേരിക്ക തുലയട്ടെ’, ‘പ്രതികാരം, പ്രതികാരം’ എന്ന് ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചു. ഖമേനിയുടെ വിയോഗം രാജ്യത്തെയാകെ വലിയ ദുഃഖത്തിലാഴ്ത്തിയെന്നും, ഇങ്ങനെയൊരു ദിവസം കാണുമെന്ന് താൻ കരുതിയിരുന്നില്ലെന്നും ചടങ്ങിൽ പങ്കെടുത്ത ഒരു യുവാവ് പ്രതികരിച്ചു.

വെള്ളിയാഴ്ച ടെഹ്‌റാനിലെത്തിയ ഭൗതികദേഹം തിങ്കളാഴ്ച വരെ തലസ്ഥാന നഗരിയിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് ചൊവ്വാഴ്ച ക്വാമിലേക്കും, ബുധനാഴ്ച ഇറാഖിലെ പുണ്യനഗരങ്ങളിലേക്കും വിലാപയാത്ര കൊണ്ടുപോകും. ജൂലൈ 9-ന് ഖമനേയിയുടെ ജന്മനാടായ മഷ്ഹദിലെ ഇമാം റെസ ആരാധനാലയത്തിലാണ് ഖബറടക്കം നടക്കുക. ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് അടക്കമുള്ള ഉന്നത നേതാക്കൾ വികാരാധീനരായാണ് അന്ത്യാഞ്ജലി അർപ്പിച്ചത്. കമാൻഡർ അഹമ്മദ് വഹിദിയും ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യയെ പ്രതിനിധീകരിച്ച് ബിഹാർ ഗവർണർ സയ്യിദ് അതാ ഹസ്‌നൈൻ, കേന്ദ്ര വിദേശകാര്യ സഹമന്ത്രി പവിത്ര മാർഗരിറ്റ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Story Summary 

Thousands of mourners gathered in Tehran for the funeral ceremonies of Ayatollah Ali Khamenei, chanting slogans of revenge against the US following his death in a joint US-Israeli strike on February 28. Alongside his coffin, the remains of his 14-month-old granddaughter, Zahra Mohammadi Golpayegani, were also displayed. The funeral procession will continue through various cities in Iran and Iraq, culminating in a burial on July 9 in his hometown of Mashhad. India is officially represented at the ceremony by Bihar Governor Syed Ata Hasnain and Minister of State for External Affairs Pabitra Margherita.

WhatsApp Channel Banner

Latest updates

കോടതി നടപടികളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കരുത്; സുപ്രീംകോടതിയുടെ ഇടക്കാല...

ന്യൂഡൽഹി: കോടതിനടപടികളുടെ ഓഡിയോ-വീഡിയോ ദൃശ്യങ്ങൾ അനുമതിയില്ലാതെ സമൂഹമാധ്യമങ്ങളിലോ മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലോ പങ്കുവയ്ക്കുന്നതിന് സുപ്രീംകോടതി ഇടക്കാല വിലക്ക് ഏർപ്പെടുത്തി (Supreme Court Proceedings Video Ban). ബന്ധപ്പെട്ട ഹൈക്കോടതിയുടെ രജിസ്ട്രാർ ജനറലിന്റെയോ സുപ്രീംകോടതിയുടെ...

‘ധർമ്മേന്ദ്ര പ്രധാൻ്റെ രാജിയിൽ വിട്ടുവീഴ്ചയില്ല, കാര്യങ്ങൾ അറിയിച്ചു, 2...

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് കോക്ക്റോച്ച് ജനതാ പാർട്ടി. കേന്ദ്രമന്ത്രി ജെ.പി. നദ്ദയുമായി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ നടത്തിയ രണ്ടാം ഘട്ട ചർച്ചയ്ക്ക് ശേഷമാണ് സിജെപി...

ഇറാന്റെ പുതിയ ഡ്രോൺ ആക്രമണം; കുവൈത്ത്, ബഹ്റൈൻ, ജോർദാനിലെ...

ടെഹ്‌റാൻ: അമേരിക്ക തുടർച്ചയായി 13-ാം രാത്രിയും ഇറാനെതിരെ വ്യോമാക്രമണം നടത്തിയതിന് പിന്നാലെ, കുവൈത്ത്, ബഹ്റൈൻ, ജോർദാൻ എന്നിവിടങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് പുതിയ ഡ്രോൺ ആക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെട്ടു (Iran...

കേരളത്തിൽ വരും ദിവസങ്ങളിൽ പരക്കെ മഴ: ഇന്ന് 5...

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കൻ ജില്ലകളിലും മധ്യകേരളത്തിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.(Kerala Weather Update...

ലണ്ടൻ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സൗദി രാജകുമാരന്റെ...

ലണ്ടൻ: 2025 നവംബറിൽ ലണ്ടനിലെ ആഡംബര ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സൗദി രാജകുടുംബാംഗം പ്രിൻസ് അബ്ദുല്ല ബിൻ ഫഹദ് ബിൻ അബ്ദുല്ല ബിൻ അബ്ദുൽഅസീസ് ബിൻ ജലാവി അൽ സൗദിന്റെ മരണം...

DON'T MISS

നാഗാലാൻഡിൽ നിന്ന് ഡൽഹിയിലെ വിദ്യാർഥികൾക്ക് സ്നേഹവിരുന്ന്; ₹73,000 ചെലവിൽ...

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജന്തർ മന്തറിൽ തുടരുന്ന വിദ്യാർഥി പ്രതിഷേധത്തിന് നാഗാലാൻഡിൽ നിന്ന് എത്തിയ വ്യത്യസ്തമായ ഐക്യദാർഢ്യ പ്രകടനം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ് (Nagaland Man Sends 150 Pizzas To...

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....