കാട്ടാക്കട: നെയ്യാറ്റിൻകര വ്ലാത്താങ്കരയിൽ ഭാര്യ അൽമയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതി വിഷ്ണുനാഥ് കുറ്റം സമ്മതിച്ചു (Neyyattinkara Murder Case). യൂട്യൂബറായ അൽമ സോഷ്യൽ മീഡിയയിൽ അമിതമായി ഇടപെടുന്നുവെന്നും പലർക്കും സന്ദേശങ്ങൾ അയക്കുന്നുണ്ടെന്നുമുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. അൽമയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ പ്രതി നേരത്തെ വാക്കത്തി വാങ്ങി വീട്ടിൽ സൂക്ഷിച്ചിരുന്നു. തന്നെ ഉപേക്ഷിച്ച് അൽമ മറ്റാരുടെയെങ്കിലും കൂടെ പോകുമോ എന്ന ഭയം വിഷ്ണുനാഥിന് ഉണ്ടായിരുന്നു.
തിങ്കളാഴ്ച രാവിലെയും ഇതുമായി ബന്ധപ്പെട്ട് ദമ്പതികൾ തമ്മിൽ വാക്കേറ്റമുണ്ടായി. ഒൻപത് മണിയോടെ വിഷ്ണുനാഥ് അൽമയെ വാക്കത്തി കൊണ്ട് വെട്ടുകയായിരുന്നു. കൊലപാതകത്തിന് ശേഷം വിഷ്ണുനാഥ് നേരെ പോയത് അഭിഭാഷകനായ സഹോദരന്റെ വീട്ടിലേക്കാണ്. അവിടെ വെച്ച് വിവരം പറയുകയും തുടർന്ന് സഹോദരൻ പോലീസിനെ അറിയിക്കുകയുമായിരുന്നു.
പാറശാല പോലീസ് സ്ഥലത്തെത്തുമ്പോൾ മുറിയിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു അൽമ. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതി വിഷ്ണുനാഥിനെ പാറശാല പോലീസ് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Story Summary: Vishnunath (36), the accused in the murder of his wife Alma (33) in Neyyattinkara, confessed to the police that his suspicion over her social media activities led to the crime. Alma, a YouTuber, was allegedly involved in arguments with her husband regarding her online interactions. Vishnunath admitted the murder was premeditated, as he had purchased a weapon in advance. Following the attack on Monday morning, he surrendered through his brother. He has been remanded by the Neyyattinkara court.

