വേനൽക്കാലത്ത് ശരീരത്തിന് ഉന്മേഷവും തണുപ്പും നൽകാൻ പിയർ ജ്യൂസിനോളം മികച്ച മറ്റൊരു പാനീയമില്ല. വിറ്റാമിനുകളും ധാതുക്കളും നാരുകളും ധാരാളമായി അടങ്ങിയിട്ടുള്ള ഈ ജ്യൂസ് കുറഞ്ഞ കലോറി മാത്രമുള്ള ഒരു ആരോഗ്യ പാനീയമാണ് (Fresh Pear Juice). കൊളസ്ട്രോൾ കുറയ്ക്കാനും ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും അസിഡിറ്റിക്കും പിയർ ജ്യൂസ് ഉത്തമമാണെന്ന് പറയപ്പെടുന്നു.
ആവശ്യമായ സാധനങ്ങൾ:
- 2 പിയർ
- 2 കപ്പ് തണുത്ത വെള്ളം (ഓരോ പിയറിനും ഒരു കപ്പ് വെള്ളം എന്ന കണക്കിൽ)
- ഇഞ്ചി (ആവശ്യമെങ്കിൽ)
- നാരങ്ങാനീര്
- തേൻ അല്ലെങ്കിൽ പഞ്ചസാര
തയ്യാറാക്കുന്ന വിധം:
- പിയർ നന്നായി കഴുകി തൊലി കളയുക.
- ഇത് നെടുകെ മുറിച്ച് ഉള്ളിലെ കുരുവും കടുപ്പമുള്ള ഭാഗവും നീക്കം ചെയ്യുക.
ചെറിയ കഷ്ണങ്ങളാക്കി മുറിച്ച ശേഷം വെള്ളം ചേർത്ത് ബ്ലെൻഡറിൽ നന്നായി അടിച്ചെടുക്കുക. - ഇഞ്ചി ചേർത്തിട്ടുണ്ടെങ്കിൽ ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കാം.
- തയ്യാറാക്കിയ ഉടൻ തന്നെ കുടിക്കുക, അല്ലാത്തപക്ഷം ജ്യൂസിന്റെ നിറം മാറാൻ സാധ്യതയുണ്ട്.
പ്രത്യേകം ശ്രദ്ധിക്കാൻ: പിയർ ജ്യൂസിന്റെ രുചി വളരെ ലഘുവായതിനാൽ ഓറഞ്ച്, സ്ട്രോബെറി അല്ലെങ്കിൽ ബീറ്റ്റൂട്ട് എന്നിവയോടൊപ്പം ചേർത്ത് പുതിയ ഫ്ലേവറുകൾ പരീക്ഷിക്കാവുന്നതാണ്.

