തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥനായ സന്ദീപിനെ സോഷ്യൽ മീഡിയയിലൂടെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് അരുൺ രാജേന്ദ്രൻ ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് കേസെടുത്തു. സന്ദീപ് നൽകിയ പരാതിയിൽ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസാണ് നടപടിയെടുത്തത്.(Threat against Chief Minister’s security officer, Case filed against KSU state vice president and others)
അരുൺ രാജേന്ദ്രന് പുറമെ ടോം കുര്യാക്കോസ്, യാസർ കെ.പി, സോണി പനംതാനം, ശരത് പിള്ള, രാഹുൽ ജോൺ സി എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. വ്യക്തികൾക്ക് പുറമെ കെ.എസ്.യു കാഞ്ഞിരംകുളം യൂണിറ്റ്, യൂത്ത് കോൺഗ്രസ് ബാറ്റിൽ എന്നീ ഫേസ്ബുക്ക് പേജുകൾക്കെതിരെയും പോലീസ് നടപടിയുണ്ട്.
തന്റെ ഔദ്യോഗിക ഡ്യൂട്ടിക്കിടയിലെ സംഭവങ്ങളുടെ പേരിൽ തന്നെ വ്യക്തിഹത്യ ചെയ്യുകയും ജീവന് ഭീഷണി ഉയർത്തുകയും ചെയ്യുന്നുവെന്നാണ് ഉദ്യോഗസ്ഥൻ പരാതിയിൽ ചൂണ്ടിക്കാട്ടിയത്. നേരത്തെ ആലപ്പുഴയിൽ വെച്ച് പ്രതിഷേധിച്ച കെ.എസ്.യു പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ സന്ദീപ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തിരുന്നെങ്കിലും, ക്രൈംബ്രാഞ്ച് ഇവർക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു.

