HomeKeralaവാൽപ്പാറ ദുരന്തം: പ്രിയപ്പെട്ടവർക്ക് വിട നൽകാൻ നാട്, 9 പേരുടെയും സംസ്‍കാരം...

വാൽപ്പാറ ദുരന്തം: പ്രിയപ്പെട്ടവർക്ക് വിട നൽകാൻ നാട്, 9 പേരുടെയും സംസ്‍കാരം ഇന്ന്, രാവിലെ അമ്പലപ്പറമ്പ് സ്‌കൂളിൽ പൊതുദർശനം | Valparai tragedy

മലപ്പുറം: വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ഒൻപത് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം നാട്ടിലേക്ക്. ഇന്ന് രാവിലെ ഒൻപത് മണി മുതൽ പാങ്ങ് അമ്പലപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂൾ വളപ്പിൽ പൊതുദർശനം നടക്കും. തുടർന്ന് വിവിധ സ്ഥലങ്ങളിലായി സംസ്കാര ചടങ്ങുകൾ നടക്കും.(Valparai tragedy, People to pay their respects to their loved ones)

തമിഴ്‌നാട് സർക്കാരിന്റെ പ്രത്യേക ഉത്തരവ് പ്രകാരം പൊള്ളാച്ചി ആശുപത്രിയിൽ ഇന്നലെ അർധരാത്രി പന്ത്രണ്ട് മണിയോടെ ആരംഭിച്ച പോസ്റ്റ്‌മോർട്ടം നടപടികൾ പുലർച്ചെ നാല് മണിയോടെയാണ് പൂർത്തിയായത്. തുടർന്ന് ഒൻപത് ആംബുലൻസുകളിലായി മൃതദേഹങ്ങൾ ഒരുമിച്ച് മലപ്പുറം പാങ്ങിലേക്ക് കൊണ്ടുവരികയായിരുന്നു.

പൊതുദർശനത്തിന് ശേഷം ഓരോരുത്തരുടെയും വീടുകളിലേക്കും നിശ്ചയിച്ച ഖബർസ്ഥാനുകളിലേക്കും മൃതദേഹങ്ങൾ കൊണ്ടുപോകും. പ്രധാനാധ്യാപിക പി. അജിതയുടെ മൃതദേഹം പുലാമന്തോളിലെ വീട്ടിലെത്തിച്ച ശേഷം ഷൊർണ്ണൂരിൽ സംസ്കാരം നടത്തും. റംലത്ത്, സാജിത, ഷക്കീന എന്നിവരുടെ സംസ്‍കാരം പാങ്ങ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

സുഹറ, മകൻ ഹിഷാം എന്നിവരുടേത് ഈസ്റ്റ് പാങ്ങ് മസ്ജിദ് ഖബർസ്ഥാനിലും, അബ്ദുൽ മജീദ്, ഭാര്യ റുഖിയ എന്നിവരുടേത് മാട്ടാത്ത് ഖബർസ്ഥാനിലും, ആശയുടെ മൃതദേഹം കൊളത്തൂരിലെ വീട്ടിലെത്തിച്ച ശേഷം സംസ്കാരം നടത്തുകയും ചെയ്യും. വെള്ളിയാഴ്ച വൈകിട്ട് 5.15-ഓടെയാണ് വാൽപ്പാറ ചുരം റോഡിലെ പതിമൂന്നാം വളവിൽ നിന്ന് വിനോദയാത്രാ സംഘം സഞ്ചരിച്ച വാൻ 500 അടി താഴ്ചയിലേക്ക് മറിഞ്ഞത്. വാനിലുണ്ടായിരുന്ന 13 പേരിൽ ഒൻപത് പേർ മരിച്ചു.

പരിക്കേറ്റ മൂന്നുപേർ കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. അത്ഭുതകരമായി രക്ഷപ്പെട്ട 11 വയസുകാരി മസ്‌നീൻ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. തന്റെ ഉമ്മയായ ഷക്കീനയുടെ മരണം കുട്ടി ഇനിയും അറിഞ്ഞിട്ടില്ല എന്നത് നാടിന്റെ നൊമ്പരമായി തുടരുന്നു.

WhatsApp Channel Banner

Latest updates

ദ്വയാർത്ഥ ​ പരാമർശം: ഉദയനിധി സ്റ്റാലിനെതിരെ 9 വകുപ്പുകൾ...

ചെന്നൈ: നടി ത്രിഷയെ പരാമർശിച്ച് നടത്തിയതായി ആരോപിക്കപ്പെടുന്ന ഇരട്ട അർഥപ്രയോഗത്തെ തുടർന്നുണ്ടായ വിവാദത്തിൽ തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ ഒൻപത് വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു (Udhayanidhi Stalin Trisha...

‘രാജി നൽകിയാൽ മിനിറ്റുകൾക്കകം സ്വീകരിക്കും, പാർട്ടിയാണ് പ്രധാനം’: അസംതൃപ്തരായ...

ബെംഗളൂരു: കർണാടകയിലെ മന്ത്രിസഭാ വികസനത്തിന് പിന്നാലെ മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് രാജി ഭീഷണി മുഴക്കുന്ന കോൺഗ്രസ് എം.എൽ.എമാർക്ക് കടുത്ത മുന്നറിയിപ്പുമായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. പാർട്ടി നൽകുന്ന സ്ഥാനങ്ങൾക്കായി ക്ഷമയോടെ കാത്തിരിക്കണമെന്നും, ആരെങ്കിലും...

‘അദ്ദേഹം ടോയ്‌ലെറ്റിലാണ്, ദയവായി കുറച്ചു സമയം തരൂ’: ഉദയനിധി...

ചെന്നൈ: നടി തൃഷയ്ക്കെതിരായ വിവാദ പരാമർശത്തിൽ പ്രതിപക്ഷ നേതാവും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പ് അദ്ദേഹത്തിന്റെ ചെന്നൈയിലെ വീട്ടിൽ ഉയർന്നത് നാടകീയ രംഗങ്ങൾ. വീടിനുള്ളിൽ പോലീസും കുടുംബാംഗങ്ങളും തമ്മിൽ...

‘വീഴ്ചയുണ്ടെങ്കിൽ അത് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ കുഴപ്പം, സംസ്ഥാന...

തിരുവനന്തപുരം: സംസ്ഥാനത്തെ കാലാവസ്ഥാ മുന്നറിയിപ്പുകളിലെ അപകാതകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിനെ കുറ്റപ്പെടുത്തി റവന്യൂ മന്ത്രി എ.പി. അനിൽകുമാർ. അലർട്ടുകൾ നൽകുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം കേന്ദ്ര കാലാവസ്ഥ വകുപ്പിനാണെന്ന് അദ്ദേഹം പറഞ്ഞു.(Revenue...

ഇടുക്കിയിൽ മലമ്പനി വ്യാപിക്കുന്നു: ആശങ്കയോടെ ആരോഗ്യവകുപ്പ് | Malaria...

ഇടുക്കി: സംസ്ഥാനത്ത് ഇടുക്കിയിൽ മലമ്പനി വ്യാപിക്കുന്നു. തോട്ടം മേഖലകളിൽ രോഗം വീണ്ടും പടരുന്നത് കടുത്ത ആശങ്കയാകുന്നു. അതിഥി തൊഴിലാളികൾക്കൊപ്പം തദ്ദേശീയരായ ആളുകളിലേക്കും രോഗം വ്യാപിക്കാൻ തുടങ്ങിയതാണ് മേഖലയെ ഭീതിയിലാഴ്ത്തുന്നത്.(Malaria Cases Rise In...

DON'T MISS

പുതിയ വിമാനത്താവളത്തിൽ ‘പിക്‌നിക്’; എഎസ്ആർ എയർപോർട്ടിലെ ഫൗണ്ടനിൽ ഇറങ്ങി...

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ പുതുതായി ഉദ്ഘാടനം ചെയ്ത അല്ലൂരി സീതാരാമ രാജു (ASR) അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചില സന്ദർശകരുടെ പെരുമാറ്റം വിവാദമായി. വിമാനത്താവളത്തിലെ അലങ്കാര ഫൗണ്ടനുകളിൽ ഇറങ്ങി കളിക്കുന്നതും ലാൻഡ്‌സ്‌കേപ്പിൽ നട്ടിരുന്ന ചെടികൾ പറിച്ചെടുക്കുന്നതുമായ...

ലൈവ് വാർത്തയ്ക്കിടെ അവതാരക ‘ഉറങ്ങിപ്പോയി’; വിമർശനത്തിന് പകരം പിന്തുണയുമായി...

മെംഫിസ്: തത്സമയ വാർത്താ സംപ്രേഷണത്തിനിടെ കണ്ണടച്ച് ഇരുന്ന അമേരിക്കൻ വാർത്താ അവതാരകയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (News Anchor Caught Napping). എന്നാൽ അവതാരകയെ വിമർശിക്കുന്നതിന് പകരം അവരുടെ തിരക്കേറിയ ജോലിസാഹചര്യവും കുടുംബ...

വാക്കുതർക്കം ഒടുവിൽ കൂട്ടയടിയായി; ഉടമകൾ തമ്മിലുള്ള കയ്യാങ്കളിക്കിടെ ഏറ്റുമുട്ടി...

സാൻ ഡിയേഗോ: അമേരിക്കയിലെ പ്രശസ്തമായ മിഷൻ ബീച്ചിൽ രണ്ട് യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കം വലിയ സംഘർഷമായി മാറിയതോടെ ഉടമകളുടെ നായകളും ഏറ്റുമുട്ടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി (San Diego Mission Beach Dog...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...