തിരുവനന്തപുരം: സംസ്ഥാനത്തെ കാലാവസ്ഥാ മുന്നറിയിപ്പുകളിലെ അപകാതകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിനെ കുറ്റപ്പെടുത്തി റവന്യൂ മന്ത്രി എ.പി. അനിൽകുമാർ. അലർട്ടുകൾ നൽകുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം കേന്ദ്ര കാലാവസ്ഥ വകുപ്പിനാണെന്ന് അദ്ദേഹം പറഞ്ഞു.(Revenue Minister AP Anil Kumar On IMD Weather Alerts And Disaster Management)
സംസ്ഥാന സർക്കാരിന് സ്വന്തം നിലയിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിക്കാൻ നിയമപരമായ അനുമതിയില്ല. കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന കൃത്യമായ അലർട്ടുകൾ ജനങ്ങളിലേക്ക് എത്തിക്കുക മാത്രമാണ് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലെ പ്രവചന സംവിധാനങ്ങളും അലർട്ടുകളും കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, സംസ്ഥാനത്തെ ദുരന്ത നിവാരണ പ്രവർത്തനങ്ങളിലെ ഏകോപനത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് മന്ത്രി അവകാശപ്പെട്ടു. ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ഒറ്റപ്പെട്ട പരാതികൾ ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ഉടനടി പരിഹരിച്ചിട്ടുണ്ടെന്നും മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി വ്യക്തമാക്കി.
Story Summary
Revenue Minister AP Anil Kumar reacted to weather alert controversies, stating that issuing alerts is the responsibility of the Central Meteorological Department. He assured that there were no lapses in the state’s disaster management efforts and all minor complaints were addressed promptly.


