Description
Digital Voice of Kerala
No menu items!
Monday, May 11, 2026

Digital Voice of Kerala
No menu items!
HomeKeralaകഠിനമായ ചൂട്: പുനലൂരിൽ KSEB ലൈൻമാന് സൂര്യാതപമേറ്റു | Heatstroke

കഠിനമായ ചൂട്: പുനലൂരിൽ KSEB ലൈൻമാന് സൂര്യാതപമേറ്റു | Heatstroke

🎙️ Latest Podcast

കൊല്ലം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ, ജോലിക്കിടെ കെഎസ്ഇബി ലൈൻമാന് സൂര്യാതപമേറ്റു. കുണ്ടറ സ്വദേശിയായ പത്മകുമാറിനാണ് പൊള്ളലേറ്റത്. പുനലൂർ കച്ചേരി റോഡിൽ ആശുപത്രി ജംഗ്ഷന് സമീപം വൈദ്യുതി ലൈൻ പരിശോധിക്കുന്നതിനിടെയായിരുന്നു സംഭവം.(Severe heat, KSEB lineman suffers heatstroke in Punalur)

ഉച്ചസമയത്ത് ലൈനിലെ അറ്റകുറ്റപ്പണികൾ പരിശോധിക്കുന്നതിനിടെയാണ് പത്മകുമാറിന് അസ്വസ്ഥത അനുഭവപ്പെട്ടത്. ശരീരത്തിലും കൈകളിലും സൂര്യാതപമേറ്റ് പൊള്ളലേറ്റ ഉടൻ തന്നെ സഹപ്രവർത്തകർ ഇദ്ദേഹത്തെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ശുശ്രൂഷകൾ നൽകി.

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തുന്ന പ്രദേശങ്ങളിലൊന്നാണ് പുനലൂർ. കടുത്ത ചൂട് പരിഗണിച്ച് കെഎസ്ഇബി ജീവനക്കാർക്കായി പ്രത്യേക സുരക്ഷാ നിർദ്ദേശങ്ങൾ നിലവിലുണ്ട്. ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെ ഫീൽഡ് ജോലികൾക്ക് പോകരുതെന്ന് ലൈൻമാൻമാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.