Description
Digital Voice of Kerala
No menu items!
Monday, May 11, 2026

Digital Voice of Kerala
No menu items!
HomeKeralaനിതിൻ രാജിൻ്റെ മരണം: വിദ്യാർത്ഥി മരിക്കുന്നതിന് തൊട്ടുമുമ്പുള്ള CCTV ദൃശ്യങ്ങൾ പുറത്ത്...

നിതിൻ രാജിൻ്റെ മരണം: വിദ്യാർത്ഥി മരിക്കുന്നതിന് തൊട്ടുമുമ്പുള്ള CCTV ദൃശ്യങ്ങൾ പുറത്ത് | Nitin Raj

🎙️ Latest Podcast

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് മിനിറ്റുകൾക്ക് മുമ്പുള്ള നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ലോൺ ആപ്പ് കെണിയിൽ അകപ്പെട്ടതുമായി ബന്ധപ്പെട്ട് പ്രിൻസിപ്പലിന്റെ മുറിയിൽ നടന്ന സംഭാഷണത്തിന് പിന്നാലെയാണ് മരണം സംഭവിച്ചത്. (Nitin Raj’s death, CCTV footage just before the student’s death has been released)

കഴിഞ്ഞ പത്താം തീയതി ഉച്ചയ്ക്കാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങൾ പ്രകാരം ഉച്ചയ്ക്ക് 1:20ന് പ്രിൻസിപ്പലിന്റെ മുറിയിൽ നടന്ന ചർച്ചയ്ക്ക് ശേഷം നിതിൻ പുറത്തിറങ്ങി. ഉച്ചയ്ക്ക് 1:38ന് കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി. പ്രിൻസിപ്പലിന്റെ മുറിയിൽ വെച്ച് മൂന്ന് അധ്യാപകരും പ്രിൻസിപ്പലും ചേർന്ന് നിതിനോട് സംസാരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

നിതിൻ എടുത്ത ലോണുമായി ബന്ധപ്പെട്ട് ലോൺ ആപ്പുകാർ അധ്യാപികയെ ഫോണിൽ വിളിച്ചിരുന്നു. മാനസികമായ കടുത്ത സമ്മർദ്ദമാണ് നിതിനെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.