തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി ചർച്ചകളിൽ രൂക്ഷ പ്രതികരണവുമായി മുതിർന്ന നേതാവ് കെ. മുരളീധരൻ (K Muraleedharan). മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വാട്‌സ്ആപ്പ് ഗ്രൂപ്പുകളല്ലെന്നും കോൺഗ്രസ് ഹൈക്കമാൻഡ് ആണെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫലം വരുന്ന നാലാം തീയതിക്ക് ശേഷം ഒരാഴ്ചയ്ക്കുള്ളിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാലാം തീയതി വരെ എൽഡിഎഫിന് ആശ്വസിക്കാം. അതിനുശേഷം ചർച്ചകൾ നടക്കും. ഇപ്പോൾ നടക്കുന്ന അനാവശ്യ പ്രചാരണങ്ങൾക്ക് സ്ഥാനമില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ഇപ്പോഴത്തെ തർക്കങ്ങൾ വേദനാജനകമാണ്. ഇത്തരം സോഷ്യൽ മീഡിയ പ്രചാരണങ്ങൾ വരാനിരിക്കുന്ന വിജയത്തിന്റെ ശോഭ കെടുത്തും. പാർട്ടി നേതൃത്വത്തിന്റെ തീരുമാനം വരുന്നത് വരെ എല്ലാവരും സംയമനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.സി. ജോസഫിനെപ്പോലെയുള്ള മുതിർന്ന നേതാക്കൾ നൽകിയ നിർദ്ദേശങ്ങൾ വേണ്ടത്ര ഗൗരവത്തോടെ ഉൾക്കൊള്ളാത്തതിലും അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു.
മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി പരസ്യമായ അഭിപ്രായപ്രകടനങ്ങൾ നടത്തുന്നത് പാർട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന നിലപാടിലാണ് ഭൂരിഭാഗം കോൺഗ്രസ് നേതാക്കളും.
Story Summary:
Congress leader K. Muraleedharan stated that the High Command, not WhatsApp groups, will decide the next Chief Minister after the election results on the 4th. MP Benny Behanan also criticized the ongoing social media campaigns, calling them painful and harmful to the party’s success.

