HomeDon't Miss130 വർഷം പഴക്കമുള്ള ഒരു വീട് വാങ്ങി; തുടർന്ന് ഒരു അപരിചിതന്റെ...

130 വർഷം പഴക്കമുള്ള ഒരു വീട് വാങ്ങി; തുടർന്ന് ഒരു അപരിചിതന്റെ കത്ത്, കത്തിൽ വീടിനെ കുറിച്ചുള്ള രഹസ്യങ്ങൾ | Home

130 വർഷം പഴക്കമുള്ള ഒരു വീട് വാങ്ങി. അവിടെ നമ്മെക്കാത്ത് നമുക്കൊരു പരിചയവുമില്ലാത്ത ഒരാളെഴുതിയ കത്ത്. ആ കത്തിൽ അതുവരെ വെളിപ്പെടുത്തിയിട്ടില്ലാത്ത ആ വീടിനെ കുറിച്ചുള്ള രഹസ്യങ്ങൾ. എന്തായിരിക്കും അവസ്ഥ? അതുപോലെ ഒരു അനുഭവമാണ് കോട്നിക്കും മാറ്റിനും ഉണ്ടായത്. വൈറലായിരിക്കുന്ന ഒരു ടിക് ടോക്ക് വീഡിയോയിലാണ് കോട്നി തങ്ങൾക്കുണ്ടായ അനുഭവം പങ്കുവച്ചിരിക്കുന്നത്. ‘വാങ്ങുന്നയാൾക്ക്’ (Purchaser) എന്ന് മാത്രമാണ് ആ കത്തിന് മുകളിൽ എഴുതിയിരുന്നത്. കാനഡയിൽ താമസിക്കുന്ന ഒരാളാണ് ആ കത്ത് എഴുതിയത് എന്ന് കരുതുന്നതായും കോട്‍നി പറയുന്നു. (Home)

ഇവർ വാങ്ങിയിരിക്കുന്ന വീടിന്റെ ഉടമകളായിരുന്ന മാഡിസൺ കുടുംബത്തിലെ ഏറ്റവും ഒടുവിലത്തെ ആളാണ് താൻ എന്നും കത്തിൽ പറഞ്ഞിരുന്നു. വീട് മുമ്പ് തന്റെ കുടുംബത്തിന്റേതായിരുന്നുവെന്നും അവിടെയാണ് തന്റെ കുട്ടിക്കാലം താൻ ചെലവഴിച്ചതെന്നും കത്തിൽ പറഞ്ഞിരുന്നു. എന്തിനാണ് ആ കത്ത് എഴുതിയത് എന്ന കാര്യവും വ്യക്തമാക്കിയിരുന്നു. അതിൽ പറയുന്നത് ഈ വീട് വാങ്ങുന്നവരെ വീട്ടിലുള്ള രഹസ്യ മുറികളെക്കുറിച്ചും വീട് വാങ്ങുമ്പോൾ അവരുമായി പങ്കുവെച്ചിട്ടില്ലാത്ത മറ്റ് വിവരങ്ങളെക്കുറിച്ചും അറിയിക്കാൻ താൻ ആ​ഗ്രഹിക്കുന്നു അതിനായിട്ടാണ് ഈ കത്ത് എന്നാണ്.

കോട്നി പങ്കുവച്ച, വീട്ടിലെ നിഗൂഢമായ ഇടങ്ങൾ കാണിച്ചുതരുന്ന ടിക്ടോക്ക് വീഡിയോ 1.5 മില്ല്യൺ പേരാണ് കണ്ടിരിക്കുന്നത്. വീഡിയോയിൽ, കോട്നിയും മാറ്റും ചേർന്ന് ഈ വിശാലമായ, വിക്ടോറിയൻ ശൈലിയിലുള്ള വീട് കാണിച്ചുതരുന്നത് കാണാം. എന്നാൽ, ഈ വീട് എവിടെയാണ് എന്നതിനെ കുറിച്ച് കോട്നി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കത്തിൽ പറഞ്ഞിരിക്കുന്ന ക്ലൂ പിന്തുടർന്ന് വീട്ടിൽ മറഞ്ഞിരിക്കുന്ന, അതുവരെ കണ്ടിട്ടില്ലാത്ത ഓരോ ഇടങ്ങളും ദമ്പതികൾ കണ്ടുപിടിക്കുകയായിരുന്നു.

അതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ഫയർപ്ലേസിന് പിന്നിൽ ഒരു ​ഗ്ലാസ് പാനൽ വച്ച് മറച്ചുവച്ച നിലയിൽ കണ്ടെത്തിയ വൈൻ കാബിനെറ്റ്. കാബിനറ്റിനുള്ളിൽ പഴയതും പൊടിപിടിച്ചതുമായ വൈൻ കുപ്പികളും ഉണ്ടായിരുന്നു. അവയിൽ തുറന്നിട്ട് പോലുമില്ലാത്ത 1970 -ലെ ഫ്രഞ്ച് റോസ് വൈനും 1989 -ലെ കാബർനെറ്റ് സോവിഗ്നണും ഉൾപ്പെടുന്നു. ഇതിന് പുറമെ ബാത്ത്റൂമിനകത്ത് ഒരു കുഞ്ഞുരഹസ്യ അറ, മറ്റൊരു മുറിയോട് ചേർന്നിട്ടുള്ള ഇത്തിരി വലിയ രഹസ്യ അറ എന്നിവയും കണ്ടെത്തി. ബാത്ത്റൂമിലുള്ള ചെറിയ അറ തന്നെ ഭയപ്പെടുത്തി എന്നാണ് കോട്നി പറയുന്നത്. എന്തായാലും, 130 വർഷം പഴക്കമുള്ള ഈ വീട് സോഷ്യൽ മീഡിയയിൽ കാഴ്ച്ചക്കാരെ ആകർഷിച്ചു. എന്നാൽ, അതേസമയം ഇത് സോഷ്യൽ മീഡിയയിൽ ആളുകളെ ആകർഷിക്കാനുണ്ടാക്കിയ കള്ളക്കഥയല്ലേ എന്ന് ചോദിച്ചവരുമുണ്ട്.

WhatsApp Channel Banner

Latest updates

തളിപ്പറമ്പിൽ കുളത്തിൽ വീണ് ഒമ്പത് വയസ്സുകാരൻ മരിച്ചു |...

കണ്ണൂർ: തളിപ്പറമ്പിൽ കുളത്തിൽ വീണ് ഒമ്പത് വയസ്സുകാരന് ദാരുണാന്ത്യം. പട്ടുവം സ്വദേശിയായ കെ.പി. അമാൻ ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 6.45-ഓടെയായിരുന്നു അപകടം (Taliparamba nine year old boy drowned Pattuvam). വൈകുന്നേരത്തോടെ...

അച്ഛന്റെ ശിരസ്സിൽ തന്റെ പൊലീസ് തൊപ്പിയണിയിച്ച് വിഷ്ണു; ഐ.ആർ.ബി...

റിപ്പോർട്ട് : അൻവർ ഷരീഫ്  പാണ്ടിക്കാട്: ഇന്ത്യ റിസർവ് ബറ്റാലിയനിൽ (IRB) പരിശീലനം പൂർത്തിയാക്കിയ സേനാംഗങ്ങളുടെ പാസ്സിങ് ഔട്ട് പരേഡിന് ശേഷം പാണ്ടിക്കാട് ഐ.ആർ.ബി ഗ്രൗണ്ട് അപൂർവ്വവും വികാരനിർഭരവുമായ നിമിഷങ്ങൾക്ക് സാക്ഷിയായി (India Reserve...

പ്രശസ്ത നടൻ പ്രദീപ് റാവത്ത് അന്തരിച്ചു; വിടവാങ്ങിയത് ബി.ആർ....

മുംബൈ: പ്രശസ്ത ചലച്ചിത്ര നടൻ പ്രദീപ് റാവത്ത് (74) അന്തരിച്ചു (Actor Pradeep Rawat passed away Mumbai). രക്താർബുദ ബാധയെ തുടർന്ന് മുംബൈയിലെ കോകിലബെൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം. ബി.ആർ....

പന്തളത്ത് പിതാവിനെ കഴുത്തിൽ ചവിട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്:...

പന്തളം: വയസ്സായ പിതാവിനെ കഴുത്തിൽ ചവിട്ടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകന് 4 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു (Pandalam father assault son sentence)....

കെ.എസ്.ആർ.ടി.സിയിൽ ഇനി വാട്‌സ്‌ആപ്പ് വഴി ടിക്കറ്റ് എടുക്കാം; എ.ഐ...

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സേവനങ്ങൾ കൂടുതൽ ജനകീയവും ഡിജിറ്റൽ സൗഹൃദവുമാക്കുന്നതിന്റെ ഭാഗമായി യാത്രക്കാർക്കായി വാട്‌സ്‌ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള പുതിയ സംവിധാനം സജ്ജമാകുന്നു (KSRTC WhatsApp ticket booking Kerala). കൊച്ചി, ചെന്നൈ...

DON'T MISS

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

കാമുകനുമായി തർക്കം, പിന്നാലെ 18-ാം നിലയിൽ നിന്ന് എടുത്തുചാടി;...

ബീജിങ്: കാമുകനുമായുള്ള രൂക്ഷമായ തർക്കത്തിന് പിന്നാലെ 18-ാം നിലയിലെ ഫ്ലാറ്റിൽ നിന്ന് ചാടിയ 20 വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ട സംഭവം ചൈനയിൽ ചർച്ചയാകുന്നു (Woman Survives 18th Floor Fall). കിഴക്കൻ ചൈനയിലെ...

പുതിയ വിമാനത്താവളത്തിൽ ‘പിക്‌നിക്’; എഎസ്ആർ എയർപോർട്ടിലെ ഫൗണ്ടനിൽ ഇറങ്ങി...

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ പുതുതായി ഉദ്ഘാടനം ചെയ്ത അല്ലൂരി സീതാരാമ രാജു (ASR) അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചില സന്ദർശകരുടെ പെരുമാറ്റം വിവാദമായി. വിമാനത്താവളത്തിലെ അലങ്കാര ഫൗണ്ടനുകളിൽ ഇറങ്ങി കളിക്കുന്നതും ലാൻഡ്‌സ്‌കേപ്പിൽ നട്ടിരുന്ന ചെടികൾ പറിച്ചെടുക്കുന്നതുമായ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...