Description
Digital Voice of Kerala
Thursday, April 9, 2026

Digital Voice of Kerala
HomeKerala Assembly Election 2026'ചരിത്രത്തിൽ പുതിയ അദ്ധ്യായം കുറിക്കുന്ന തിരഞ്ഞെടുപ്പ്': V മുരളീധരൻ | Election

‘ചരിത്രത്തിൽ പുതിയ അദ്ധ്യായം കുറിക്കുന്ന തിരഞ്ഞെടുപ്പ്’: V മുരളീധരൻ | Election

🎙️ Latest Podcast

തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായം കുറിക്കുന്ന തിരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നതെന്ന് വി. മുരളീധരൻ. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Election that will mark a new chapter in history, says V Muraleedharan)

കേരള രാഷ്ട്രീയത്തിലെ വരുംകാല ഗതി നിശ്ചയിക്കുന്ന ശക്തിയായി എൻഡിഎ മാറും. കഴക്കൂട്ടം ഉൾപ്പെടെ സംസ്ഥാനത്തെ നിരവധി മണ്ഡലങ്ങളിൽ ഇത്തവണ എൻഡിഎ സ്ഥാനാർത്ഥികൾ വിജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

മണ്ഡലത്തിലെ വോട്ടർമാർ മാറ്റത്തിന് അനുകൂലമാണെന്നും ശക്തമായ പോരാട്ടത്തിനൊടുവിൽ താമര വിരിയുമെന്നും അദ്ദേഹം ശുഭപ്രതീക്ഷ പ്രകടിപ്പിച്ചു. പാലക്കാട്ടെ വോട്ടിന് പണം നൽകിയെന്ന വിവാദം തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് തിരിച്ചടിയാകുമോ എന്ന ചോദ്യത്തിന് “അറിയില്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.