Description
Digital Voice of Kerala
Thursday, April 9, 2026

Digital Voice of Kerala
HomeKerala Assembly Election 2026'ആറന്മുളയിൽ 2021നേക്കാൾ വലിയ ഭൂരിപക്ഷത്തിൽ ജയിക്കും': ആത്മവിശ്വാസത്തോടെ വീണാ ജോർജ് |...

‘ആറന്മുളയിൽ 2021നേക്കാൾ വലിയ ഭൂരിപക്ഷത്തിൽ ജയിക്കും’: ആത്മവിശ്വാസത്തോടെ വീണാ ജോർജ് | Veena George

🎙️ Latest Podcast

പത്തനംതിട്ട: ആറന്മുള മണ്ഡലത്തിൽ കഴിഞ്ഞ തവണത്തേക്കാൾ വലിയ ഭൂരിപക്ഷത്തിൽ എൽഡിഎഫ് വിജയിക്കുമെന്ന് സ്ഥാനാർത്ഥി വീണാ ജോർജ്. ആറന്മുള ആനപ്പാറ ഗവ. എൽപിജിഎസ് സ്കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.(We will win in Aranmula with a bigger majority than in 2021, says Veena George)

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ വലിയ ഭൂരിപക്ഷം ഇത്തവണ മണ്ഡലത്തിൽ ലഭിക്കും. വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ പോളിങ് ശതമാനം ഉയരുന്നത് അനുകൂല സൂചനയാണെന്നും അവർ പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടം മുതൽ തനിക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ ഉയരുന്നുണ്ടെന്ന് വീണാ ജോർജ് ചൂണ്ടിക്കാട്ടി. എന്നാൽ ഇത്തരം നെഗറ്റീവ് പ്രചാരണങ്ങളെ മണ്ഡലത്തിലെ ജനങ്ങൾ വോട്ടിലൂടെ തള്ളിക്കളയുമെന്നും വികസന തുടർച്ചയ്ക്കായി ജനങ്ങൾ ഒപ്പം നിൽക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.