തിരുവനന്തപുരം: പ്രളയം ‘മനുഷ്യനിർമിതമാണ്’ എന്ന തന്റെ ആരോപണത്തിന്മേൽ കൂടുതൽ അനുബന്ധ തെളിവുകൾ മാത്യു കുഴൽനാടൻ എം.എൽ.എ പുറത്തുവിട്ടേക്കും. വോട്ടെടുപ്പിന് തൊട്ടടുത്ത ദിവസം നിശബ്ദ പ്രചാരണം പുരോഗമിക്കുമ്പോഴും ഈ വിഷയം സജീവ ചർച്ചയാക്കാനാണ് നീക്കം.(Allegation that the flood was ‘man-made’, Will Mathew Kuzhalnadan release more evidence?)
മന്ത്രി കെ. കൃഷ്ണൻകുട്ടിയുടേതെന്ന പേരിൽ ഒരു ശബ്ദരേഖ മാത്യു കുഴൽനാടൻ നേരത്തെ പുറത്തുവിട്ടിരുന്നു. എന്നാൽ ഇത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് കൃത്രിമമായി നിർമ്മിച്ചതാണെന്നായിരുന്നു മന്ത്രിയുടെയും സർക്കാരിന്റെയും മറുപടി.
ശബ്ദരേഖ സർക്കാർ നിഷേധിച്ച സാഹചര്യത്തിൽ, മറ്റു രേഖകൾ ഇന്ന് പുറത്തുവിടുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. സംസ്ഥാനം നാളെ പോളിങ്ങ് ബൂത്തിലെത്താനിരിക്കെ, ഈ ആരോപണം ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

