Description
Digital Voice of Kerala
Sunday, April 5, 2026

Digital Voice of Kerala
HomeKerala Assembly Election 2026M ലിജുവിൻ്റെ ഭൂരിപക്ഷം പ്രവചിച്ചാൽ സമ്മാനമെന്ന് വാഗ്ദാനം: യൂത്ത് കോൺഗ്രസ് നേതാവിനെതിരെ...

M ലിജുവിൻ്റെ ഭൂരിപക്ഷം പ്രവചിച്ചാൽ സമ്മാനമെന്ന് വാഗ്ദാനം: യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസെടുത്ത് പോലീസ് | M Liju

🎙️ Latest Podcast

ആലപ്പുഴ: തിരഞ്ഞെടുപ്പിൽ എം. ലിജുവിന് ലഭിക്കുന്ന ഭൂരിപക്ഷം പ്രവചിക്കുന്നവർക്ക് പണം വാഗ്ദാനം ചെയ്തയാൾക്കെതിരെ പോലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് നേതാവിനെതിരെയാണ് പോലീസ് കേസെടുത്തത്.(Police file case against Youth Congress leader, who promised reward for predicting M Liju’s majority)

എം. ലിജു ജയിക്കുമെന്നും ഭൂരിപക്ഷം കൃത്യമായി പ്രവചിക്കുന്നവർക്ക് 10,001 രൂപ സമ്മാനം നൽകുമെന്നുമായിരുന്നു ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റ്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഈ മത്സരം സംഘടിപ്പിച്ചത്.

ഭാരതീയ ന്യായ സംഹിത (BNS 192) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയപരമായി പ്രകോപനമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി പ്രവർത്തിച്ചതെന്ന് പോലീസ് എഫ്‌ഐആറിൽ വ്യക്തമാക്കുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.