തിരുവനന്തപുരം: ദൂരദർശനിലെ പ്രചാരണ പരിപാടിയിൽ നിന്ന് പിന്മാറി സി പി ഐ. ബിജെപിയെയും കേന്ദ്ര സർക്കാരിനെയും വിമർശിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കണമെന്ന നിർദ്ദേശത്തെത്തുടർന്ന് ആണിതെന്നാണ് ബിനോയ് വിശ്വം തുറന്നടിച്ചത്. ഇത് സ്വതന്ത്ര സ്ഥാപനമാണെന്നും ബിജെപിയുടെ ചാനലല്ലെന്നും അദ്ദേഹം പ്രതികരിച്ചു.(CPI boycotts Doordarshan campaign, Binoy Viswam responds)
അവസാനത്തെ രണ്ട് ഖണ്ഡികകൾ ഒഴിവാക്കണമെന്നായിരുന്നു അധികൃതരുടെ ആവശ്യം. ഭാഗങ്ങൾ വെട്ടിമാറ്റാൻ തയ്യാറല്ലെന്ന് ബിനോയ് വിശ്വം മറുപടി നൽകി. നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ കൽപ്പനകൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്നും ജനാധിപത്യപരമായ സംവാദങ്ങളെ ഇല്ലാതാക്കാനാണ് ഇത്തരം നീക്കങ്ങളിലൂടെ ശ്രമിക്കുന്നതെന്നും ബിനോയ് വിശ്വം ആരോപിച്ചു.

