Description
Digital Voice of Kerala
Wednesday, March 25, 2026

Digital Voice of Kerala
HomeKerala Assembly Election 2026'ടി.കെ. ഗോവിന്ദൻ വർഗവഞ്ചകൻ': രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി | TK Govindan

‘ടി.കെ. ഗോവിന്ദൻ വർഗവഞ്ചകൻ’: രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി | TK Govindan

🎙️ Latest Podcast

കോട്ടയം: സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് പാർട്ടി വിട്ട കണ്ണൂരിലെ മുതിർന്ന നേതാവ് ടി.കെ. ഗോവിന്ദനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയത്ത് തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.കെ. ഗോവിന്ദന്റേത് തീർത്തും അവസരവാദപരമായ നിലപാടാണെന്നും അത്തരക്കാരെ ജനം തള്ളിക്കളയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.(TK Govindan is a class traitor’, Chief Minister strongly criticizes)

ടി.കെ. ഗോവിന്ദൻ ഒരു വർഗവഞ്ചകനാണെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചു. ഇത്തരക്കാർ പാർട്ടി വിടുന്നത് ഒരു പ്രതിസന്ധിയുമുണ്ടാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂരിൽ പി.കെ. ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയത് താൻ കൂടി അറിഞ്ഞുകൊണ്ടുള്ള തീരുമാനമാണെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തി.

അവസരവാദപരമായ നിലപാടുകൾ സ്വീകരിക്കുന്നവരെ ജനങ്ങൾ  തള്ളിക്കളയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിലെ പാർട്ടി കോട്ടകളിൽ ഉണ്ടായ ഈ അസ്വാരസ്യങ്ങൾ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലെന്ന ആത്മവിശ്വാസമാണ് മുഖ്യമന്ത്രി പ്രകടിപ്പിച്ചത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.