Description
Digital Voice of Kerala
Wednesday, March 25, 2026

Digital Voice of Kerala
HomeKeralaചൈനീസ് നിർമ്മിത നിരോധിത ഡ്രോൺ ഹരിപ്പാട് പിടിച്ചെടുത്തു | Drone

ചൈനീസ് നിർമ്മിത നിരോധിത ഡ്രോൺ ഹരിപ്പാട് പിടിച്ചെടുത്തു | Drone

🎙️ Latest Podcast

ആലപ്പുഴ: പള്ളിപ്പാട് വഴുതാനത്ത് പാടശേഖരത്തിൽ മരുന്ന് തളിക്കാനായി എത്തിച്ച കൂറ്റൻ ഡ്രോൺ പോലീസ് പിടിച്ചെടുത്തു. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിൽ നിരോധിക്കപ്പെട്ട ചൈനീസ് നിർമ്മിത ഡ്രോൺ ആണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇത് കസ്റ്റഡിയിലെടുത്തു. (Chinese-made banned drone seized in Alappuzha )

കോട്ടയം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് 20 കിലോയിലധികം ഭാരമുള്ള ഈ ഡ്രോൺ. മതിയായ രേഖകൾ ഉടമയുടെ പക്കൽ ഉണ്ടായിരുന്നില്ല. ചൈനീസ് നിർമ്മിത ഡ്രോൺ ആയതിനാലും സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിൽ ഇത്തരം ഡ്രോണുകൾക്ക് നിരോധനമുള്ളതിനാലും നടപടി കർശനമാക്കി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.