പാലക്കാട്: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി, മുൻ മന്ത്രി ഡോ. തോമസ് ഐസക് നടത്തിയ ‘കോമാളി’ പരാമർശത്തിൽ മറുപടിയുമായി രംഗത്തെത്തി. അനാവശ്യമായ വാക്പോരുകൾക്കില്ലെന്നും തോമസ് ഐസക്കിനോട് തനിക്ക് സ്നേഹം മാത്രമേയുള്ളൂവെന്നും രമേഷ് പിഷാരടി മാധ്യമങ്ങളോട് പറഞ്ഞു. (No unnecessary remarks, Ramesh Pisharody to Thomas Isaac)
സംസ്‌കാരം എന്നത് സമരം ചെയ്താൽ കിട്ടുന്ന ഒന്നല്ലെന്നും തനിക്ക് അത് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോമാളി വേഷം കെട്ടുന്നവരെ സ്ഥാനാർത്ഥിയാക്കിയിട്ട് എന്ത് കാര്യമെന്ന ഐസക്കിന്റെ പരാമർശമാണ് വിവാദത്തിന് തുടക്കമിട്ടത്. കലാകാരന്മാർ എപ്പോഴാണ് സിപിഎമ്മിന് വെറുക്കപ്പെട്ടവരായതെന്ന് പിഷാരടി ചോദിച്ചു.
ഒപ്പം നിൽക്കാത്തവർ വെറുക്കപ്പെടേണ്ടവരാണെന്ന നിലപാട് ശരിയല്ലന്നും. തോമസ് ഐസക്കിനൊപ്പം നിന്ന് മറുപടി പറയാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

