തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് സുപ്രീംകോടതിയിൽ വാദങ്ങൾ സമർപ്പിക്കും. യുവതീ പ്രവേശനത്തെ എതിർത്തുകൊണ്ടുള്ള നിലപാടിൽ ഉറച്ചുനിന്നുകൊണ്ടുള്ള സത്യവാങ്മൂലമാകും ബോർഡ് കോടതിയിൽ സമർപ്പിക്കുകയെന്നാണ് വിവരം.(Sabarimala women’s entry, Devaswom Board to submit arguments in Supreme Court today )
നേരത്തെ ബോർഡ് ഉൾപ്പെടെയുള്ള കക്ഷികളുടെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് വാദങ്ങൾ സമർപ്പിക്കാനുള്ള തീയതി സുപ്രീംകോടതി ഇന്ന് വരെ നീട്ടിനൽകിയത്. കേസിൽ ബോർഡ് സ്വീകരിക്കുന്ന നിലപാട് ശബരിമലയിലെ ആചാര സംരക്ഷണവുമായി ബന്ധപ്പെട്ട നിയമപോരാട്ടങ്ങളിൽ നിർണ്ണായകമാകും.
വിഷയത്തിൽ വിവിധ കക്ഷികൾ സമർപ്പിച്ച ഹർജികളിൽ കോടതിയുടെ തുടർന്നുള്ള നടപടികൾ ഈ വാദങ്ങൾ കൂടി പരിഗണിച്ചായിരിക്കും തീരുമാനിക്കുക.

