Description
Digital Voice of Kerala
Friday, March 13, 2026

Digital Voice of Kerala
HomeTaste Of Timesഅതീവ രുചിയിൽ നെത്തോലി ഫ്രൈ തയാറാക്കാം | Netholi fry

അതീവ രുചിയിൽ നെത്തോലി ഫ്രൈ തയാറാക്കാം | Netholi fry

🎙️ Latest Podcast

നെത്തോലി ഒരു ചെറിയ മീനല്ല. റസ്റ്ററന്റ് സ്റ്റൈലിൽ കുറുമുറെ നൊത്തൊലി ഫ്രൈ കഴിക്കാൻ എല്ലാവര്ക്കും ഇഷ്ടമാണ്. ഇനി വീട്ടിൽ തന്നെ അതീവ രുചിയിൽ നെത്തോലി ഫ്രൈ ചെയ്തു എടുക്കാം. (Netholi fry)

ചേരുവകൾ

നെത്തോലി – ½ കിലോ
മുളകുപൊടി -1 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി -1/4 ടീസ്പൂൺ
മീറ്റ് മസാല -1ടീസ്പൂൺ
കുരുമുളകുപൊടി -1 ടീസ്പൂൺ
വെളുത്തുള്ളിപേസ്റ്റ് -½ ടേബിൾസ്പൂൺ
ഇഞ്ചി പേസ്റ്റ് -½ ടേബിൾസ്പൂൺ
നാരങ്ങാ നീര് -1ടേബിൾസ്പൂൺ
ഉപ്പ്- ½ ടീസ്പൂൺ
അരിപ്പൊടി – 1 ടേബിൾസ്പൂൺ
മൈദ -1 ടേബിൾസ്പൂൺ
കോൺഫ്ലോർ – 2 ടേബിൾസ്പൂൺ
വെള്ളം – 1 ടേബിൾസ്പൂൺ
വെളിച്ചെണ്ണ – വറുക്കാൻ പാകത്തിന്
കറിവേപ്പില –ഒരുപിടി

തയാറാക്കുന്ന വിധം

നെത്തോലി വൃത്തിയാക്കി മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് , കുരുമുളകു പൊടി, ഗരം മസാല, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് നന്നായി തേച്ചു പിടിപ്പിക്കുക. അതിലേക്ക് അരിപ്പൊടി, കോൺഫ്ലോർ, മൈദ ഏല്ലാം ഒരു ടേബിൾ സ്പൂൺ വെള്ളം ചേർത്ത് നെത്തോലിയിലേക്ക് ചേർക്കുക.അരമണിക്കൂർ വയ്ക്കുക.
അടി കട്ടിയുള്ള ചീനച്ചട്ടിയില് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി നെത്തോലി വറുത്തു കോരുക ഒപ്പം കറിവേപ്പിലയും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.