HomeWorldപശ്ചിമേഷ്യൻ സംഘർഷം: സൗദി കിരീടാവകാശിയും പാക് പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തി | Saudi...

പശ്ചിമേഷ്യൻ സംഘർഷം: സൗദി കിരീടാവകാശിയും പാക് പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തി | Saudi Crown Prince

റിയാദ്: പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷരീഫും കൂടിക്കാഴ്ച നടത്തി. യുദ്ധസാഹചര്യത്തിൽ സൗദി നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട നയതന്ത്ര നീക്കങ്ങളിലൊന്നായാണ് ഈ കൂടിക്കാഴ്ചയെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.(Saudi Crown Prince and Pakistani Prime Minister meet)

പ്രതിരോധ കാര്യങ്ങളിൽ പരസ്പര സഹായ കരാറുള്ള രാജ്യങ്ങളാണ് സൗദിയും പാകിസ്ഥാനും. നിലവിലെ യുദ്ധ പശ്ചാത്തലത്തിൽ ഈ ബന്ധത്തിന് വലിയ പ്രാധാന്യമുണ്ട്. സൗദി അറേബ്യക്ക് പാകിസ്ഥാൻ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു.

ഗൾഫ് മേഖലയ്ക്ക് നേരെ തുടരുന്ന ആക്രമണങ്ങളും ഭീഷണികളും കൂടിക്കാഴ്ചയിൽ വിശദമായി ചർച്ച ചെയ്തു. എങ്കിലും, ചർച്ചയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടാൻ ഇരു രാജ്യങ്ങളും തയ്യാറായിട്ടില്ല.

Clickable Info Box