Description
Digital Voice of Kerala
Wednesday, March 11, 2026

Digital Voice of Kerala
HomeKerala'വീട്ടിലുള്ള എല്ലാവരെയും ക്ഷണിക്കണോ, പരാതിയുണ്ടെങ്കിൽ അമ്മായിയപ്പനോട് പറയട്ടെ': S സുരേഷ് |...

‘വീട്ടിലുള്ള എല്ലാവരെയും ക്ഷണിക്കണോ, പരാതിയുണ്ടെങ്കിൽ അമ്മായിയപ്പനോട് പറയട്ടെ’: S സുരേഷ് | PA Mohammed Riyas

🎙️ Latest Podcast

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ഔദ്യോഗിക ചടങ്ങിൽ നിന്ന് തന്നെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധിച്ച മന്ത്രി മുഹമ്മദ് റിയാസിനെ പരിഹസിച്ച് എസ്. സുരേഷ്. മുഖ്യമന്ത്രിയുടെ വീട്ടിലുള്ള എല്ലാവരെയും ക്ഷണിക്കണോയെന്നാണ് അദ്ദേഹത്തിൻ്റെ ചോദ്യം.(Should they invite everyone in the house, S Suresh against Minister PA Mohammed Riyas)

പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്. എല്ലാവരെയും ക്ഷണിക്കാൻ ഇത് കുടുംബ പരിപാടിയല്ല. പരാതിയുണ്ടെങ്കിൽ അത് അമ്മായിയപ്പനോട് പറയട്ടെ, എസ്. സുരേഷ് തുറന്നടിച്ചു. പ്രോട്ടോക്കോൾ അനുസരിച്ചാണ് അതിഥി പട്ടിക തയ്യാറാക്കിയത്. ഇതിൽ ചട്ടലംഘനമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും സമാനമായ രീതിയിൽ ‘മരുമകൻ’ പരാമർശം നടത്തിയിരുന്നു. സംസ്ഥാന സർക്കാർ 5,600 കോടി രൂപ നൽകിയ പദ്ധതിയുടെ ഉദ്ഘാടനത്തിൽ നിന്ന് ബന്ധപ്പെട്ട വകുപ്പ് മന്ത്രിയെ ഒഴിവാക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് എൽഡിഎഫ് ആവർത്തിക്കുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.