മലപ്പുറം: സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ മലപ്പുറം ജില്ലാ സെക്രട്ടറിയുമായ ഇ.എൻ. മോഹൻദാസ് (74) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് പെരിന്തൽമണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.(Senior CPM leader EN Mohandas passes away)
ദീർഘകാലം മലപ്പുറം ജില്ലയിലെ ഇടതുപക്ഷ പ്രസ്ഥാനത്തെ നയിച്ച കരുത്തുറ്റ നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. പത്ത് വർഷത്തോളം പാർട്ടിയുടെ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ച് സംഘടനയെ കരുത്തുറ്റതാക്കുന്നതിൽ വലിയ പങ്ക് വഹിച്ചു.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. ദേശാഭിമാനി മലപ്പുറം യൂണിറ്റ് മാനേജരായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭൗതിക ശരീരം മെഡിക്കൽ കോളേജിന് കൈമാറും.

