HomeKeralaമമ്മൂട്ടിയുടെ വയനാട് ടൗൺഷിപ്പ് സന്ദർശന വിവാദം: K റഫീഖിനെതിരെ ഒരു വിഭാഗം...

മമ്മൂട്ടിയുടെ വയനാട് ടൗൺഷിപ്പ് സന്ദർശന വിവാദം: K റഫീഖിനെതിരെ ഒരു വിഭാഗം നേതാക്കൾക്ക് നീരസം | Mammootty

വയനാട്: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി ഒരുക്കിയ ടൗൺഷിപ്പ് സന്ദർശിക്കുന്നതിനിടെ നടൻ മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ച സംഭവത്തിൽ സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖിനെതിരെ പാർട്ടിയിൽ വിമർശനം. റഫീഖിന്റെ ഇടപെടൽ അനാവശ്യ വിവാദങ്ങൾക്ക് വഴിമരുന്നിട്ടെന്നാണ് പാർട്ടിക്കുള്ളിലെ ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം.(Mammootty’s Wayanad Township visit controversy, some workers against K Rafeeq in the party)

മമ്മൂട്ടി ടൗൺഷിപ്പ് സന്ദർശിക്കുന്ന വിവരം ജില്ലയിലെ മറ്റ് മുതിർന്ന നേതാക്കളെ ആരെയും അറിയിച്ചില്ലെന്നതിൽ പാർട്ടിയിൽ ശക്തമായ എതിർപ്പുണ്ട്. സർക്കാരിന്റെ അഭിമാന പദ്ധതിയായ ടൗൺഷിപ്പിനെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചത് പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചുവെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. ഈ വിഷയം വരാനിരിക്കുന്ന ജില്ലാ കമ്മിറ്റിയിൽ ചർച്ചയാകാൻ സാധ്യതയുണ്ട്.

വിഷയം വിവാദമായതോടെ മമ്മൂട്ടി തന്നെ നേരിട്ട് വിളിച്ച് സംസാരിച്ചതായും തങ്ങൾക്കിടയിൽ അസ്വാരസ്യങ്ങളില്ലെന്നും കെ. റഫീഖ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

Clickable Info Box