തിരുവനന്തപുരം: രണ്ടാം ബലാത്സംഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്ക് ലഭിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നത് കോടതി മാറ്റി. പ്രതിഭാഗം തർക്കം എഴുതി സമർപ്പിക്കാൻ സമയം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (മൂന്ന്) ഹർജി മാറ്റിയത്. കേസ് ഇനി മാർച്ച് 6-ന് വീണ്ടും പരിഗണിക്കും.(Rape case, Rahul Mamkootathil’s bail cancellation plea postponed)
പ്രോസിക്യൂഷന്റെ അപേക്ഷയിൽ കൃത്യമായ തർക്കം രേഖാമൂലം സമർപ്പിക്കാൻ സമയം വേണമെന്ന് രാഹുൽ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ബലാത്സംഗം ഉൾപ്പെട്ട കേസായതിനാൽ അതിജീവിതയുടെ വിവരങ്ങൾ അടങ്ങിയ രേഖകൾ പ്രതിഭാഗത്തിന് കൈമാറുമ്പോൾ അതിന്റെ രഹസ്യസ്വഭാവം കർശനമായി പാലിക്കണമെന്ന് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടു.
ജില്ലാ കോടതി മുൻകൂർ ജാമ്യം അനുവദിച്ചപ്പോൾ നൽകിയിരുന്ന അഞ്ചാമത്തെ വ്യവസ്ഥ രാഹുൽ ലംഘിച്ചു എന്നാണ് പ്രോസിക്യൂഷൻ പ്രധാനമായും ആരോപിക്കുന്നത്. അന്വേഷണവുമായി സഹകരിക്കണമെന്നോ അല്ലെങ്കിൽ സാക്ഷികളെ സ്വാധീനിക്കരുതെന്നോ ഉള്ള കർശന നിർദ്ദേശങ്ങളുടെ ലംഘനമാണ് ഇതിലൂടെ ചൂണ്ടിക്കാട്ടുന്നത്.

