തിരുവനന്തപുരം: ചെങ്കോട്ട്കോണത്തെ ട്രിവാൻഡ്രം സ്കോട്ടിഷ് സ്‌കൂൾ ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബസുകൾ കത്തിനശിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. തീപിടുത്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ഫോറൻസിക് ലാബ് റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പോലീസ്. പ്രാഥമിക അന്വേഷണത്തിൽ അട്ടിമറി സൂചനകൾ ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നതെങ്കിലും സ്‌കൂൾ അധികൃതർ ഈ വാദം തള്ളുകയാണ്.(School bus fire incident in Trivandrum, Police seek forensic report)
മറ്റൊരു സ്ഥലത്ത് നിർത്തിയിട്ടിരുന്ന ട്രാവലർ ബസുകളിലേക്ക് ഇടിച്ചുകയറ്റിയ നിലയിലാണ് കണ്ടെത്തിയത്. ഇത് സംഭവത്തിന് പിന്നിൽ ആസൂത്രിതമായ നീക്കമുണ്ടെന്ന സംശയം ബലപ്പെടുത്തുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.
സംഭവസമയത്ത് ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് സ്കൂളിലുണ്ടായിരുന്നത്.
മനപ്പൂർവ്വം തീയിട്ടതാണോ എന്ന് ഫോറൻസിക് പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂ.

