Description
Digital Voice of Kerala
Tuesday, March 31, 2026

Digital Voice of Kerala
HomeNationalമേയർ VV രാജേഷിൻ്റെ നേതൃത്വത്തിലുള്ള സംഘത്തിന് ഡൽഹിയിൽ വൻ സ്വീകരണം: BJP...

മേയർ VV രാജേഷിൻ്റെ നേതൃത്വത്തിലുള്ള സംഘത്തിന് ഡൽഹിയിൽ വൻ സ്വീകരണം: BJP ദേശീയ അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി, പ്രധാനമന്ത്രിയെയും അമിത് ഷായെയും കാണും | Mayor VV Rajesh

🎙️ Latest Podcast

ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള ബിജെപി കൗൺസിലർമാരുടെ സംഘത്തിന് ദേശീയ തലസ്ഥാനത്ത് ഉജ്ജ്വല സ്വീകരണം. തിരുവനന്തപുരം നഗരസഭയിലെ വി.വി. രാജേഷിന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധി സംഘമാണ് ദേശീയ നേതൃത്വത്തെ കാണാൻ ഡൽഹിയിലെത്തിയത്. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീനുമായി സംഘം കൂടിക്കാഴ്ച നടത്തി.(Grand welcome for the team led by Mayor VV Rajesh in Delhi, Will meet the Prime Minister and Amit Shah)

വൻ വരവേൽപ്പാണ് പാർട്ടി ആസ്ഥാനത്ത് സംഘത്തിന് ലഭിച്ചത്. ഡൽഹിയിലെ മലയാളി പ്രവർത്തകരും സ്വീകരണ പരിപാടികളിൽ പങ്കാളികളായി. യാത്രയുടെ ഏറ്റവും പ്രധാന ആകർഷണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയാണ്. ലോക് കല്യാൺ മാർഗിലെ ഔദ്യോഗിക വസതിയിൽ വൈകുന്നേരം 4 മണി മുതൽ രണ്ട് മണിക്കൂർ സമയം പ്രധാനമന്ത്രി സംഘവുമായി സംവദിക്കും. ഇതിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും സംഘം കൂടിക്കാഴ്ച നടത്തും.

കേന്ദ്ര നഗരവികസന മന്ത്രി മനോഹർ ലാൽ ഖട്ടർ നഗര വികസന മാതൃകകളെക്കുറിച്ച് ജനപ്രതിനിധികൾക്കായി ക്ലാസ് നയിക്കും. ഉച്ചയ്ക്ക് പാർലമെന്റ് മന്ദിരവും മറ്റന്നാൾ രാഷ്ട്രപതി ഭവനും സംഘം സന്ദർശിക്കും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.