ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ മമതാ ബാനർജിയുടെ 15 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് ബിജെപി നേടിയ അട്ടിമറി വിജയത്തെ അന്താരാഷ്ട്ര തലത്തിൽ പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസ് വക്താവും ഇന്ത്യയിലെ യുഎസ് എംബസിയുമാണ് പ്രസിഡന്റിന്റെ അഭിനന്ദന സന്ദേശം പുറത്തുവിട്ടത്.(Donald Trump Congratulates PM Modi On Historic West Bengal Election Victory)
പശ്ചിമ ബംഗാളിലെ വിജയം കേവലം ഒരു തിരഞ്ഞെടുപ്പ് വിജയമല്ലെന്നും മറിച്ച് ചരിത്രപരമായ മാറ്റമാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തെ താൻ ഏറെ ആദരിക്കുന്നുവെന്നും ഇങ്ങനെയൊരു നേതാവിനെ ലഭിച്ച ഇന്ത്യ ഭാഗ്യമുള്ള രാജ്യമാണെന്നും മോദിയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ട്രംപ് പറഞ്ഞതായി വെളിപ്പെടുത്തി.
15 വർഷം പശ്ചിമ ബംഗാൾ ഭരിച്ച തൃണമൂൽ കോൺഗ്രസിന്റെ കോട്ട തകർത്തത് മോദിയുടെ രാഷ്ട്രീയ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായിട്ടാണ് വിലയിരുത്തപ്പെടുന്നത്. 10 കോടിയിലധികം ജനസംഖ്യയുള്ള, ഇന്ത്യയിലെ നിർണ്ണായക രാഷ്ട്രീയ ശക്തിയായ ബംഗാൾ പിടിച്ചടക്കിയതോടെ കിഴക്കൻ ഇന്ത്യയിൽ ബിജെപിയുടെ ആധിപത്യം പൂർണ്ണമായിരിക്കുകയാണ്.
Story Summary
US President Donald Trump congratulated PM Narendra Modi on BJP’s historic victory in the West Bengal Assembly elections, ending Mamata Banerjee’s 15-year rule. Trump described the mandate as “decisive” and praised Modi’s leadership, stating that India is “lucky” to have him.

