HomeWorldപെഷവാർ കോൺസുലേറ്റ് അമേരിക്ക സ്ഥിരമായി അടച്ചുപൂട്ടുന്നു: സുരക്ഷാ വെല്ലുവിളികൾ കാരണമെന്ന് സ്റ്റേറ്റ്...

പെഷവാർ കോൺസുലേറ്റ് അമേരിക്ക സ്ഥിരമായി അടച്ചുപൂട്ടുന്നു: സുരക്ഷാ വെല്ലുവിളികൾ കാരണമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് | US

വാഷിംഗ്ടൺ: പാകിസ്താനിലെ പെഷവാറിലുള്ള അമേരിക്കൻ കോൺസുലേറ്റ് സ്ഥിരമായി അടച്ചുപൂട്ടാൻ യുഎസ് വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചു. അഫ്ഗാൻ അതിർത്തിയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന നിർണ്ണായക നയതന്ത്ര കാര്യാലയമായിരുന്നു ഇത്. ഈ മിഷൻ ഇനി തുറക്കില്ലെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.(US will permanently close consulate in Peshawar, Pakistan)

മേഖലയിലെ വർദ്ധിച്ചുവരുന്ന സുരക്ഷാ വെല്ലുവിളികളും രാഷ്ട്രീയ സാഹചര്യങ്ങളുമാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് അമേരിക്കയെ നയിച്ചതെന്നാണ് റിപ്പോർട്ടുകൾ. അതിർത്തി കടന്നുള്ള തീവ്രവാദ പ്രവർത്തനങ്ങളും നയതന്ത്ര ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായേക്കാവുന്ന ആക്രമണ സാധ്യതകളും യുഎസ് ഗൗരവകരമായി പരിഗണിച്ചു.

അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിന് പിന്നാലെയുണ്ടായ ഭൗമരാഷ്ട്രീയ മാറ്റങ്ങളും പെഷവാറിലെ നയതന്ത്ര ഓഫീസ് നിർത്തലാക്കാൻ കാരണമായി. സുരക്ഷാ പ്രശ്നങ്ങൾ മൂലം കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇവിടെ പരിമിതമായ ഉദ്യോഗസ്ഥർ മാത്രമാണ് ഉണ്ടായിരുന്നത്.

Clickable Info Box